Nature

ഇതാണ് സുരക്ഷ.!! ഫെയ്‌സ്ബുക്കിന്റെ കോര്‍പ്പറേറ്റ് ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു

ഫെയ്‌സ്ബുക്കിന്റെ കോര്‍പ്പറേറ്റ് ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. വെള്ളിയാഴ്ചയാണ് സംഭവം. മുമ്പ് പലതവണ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത സംഘമായ അവര്‍ മൈന്‍ ആണ് ഫേസ്‌ബുക്കിന്റെ അക്കൗണ്ടും ഹാക്ക് ചെയ്തത്.

‘ ഹായ് ഞങ്ങള്‍ അവര്‍മൈന്‍ ആണ്. ഫെയ്‌സ്ബുക്ക് ഹാക്ക് ചെയ്യാന്‍ സാധിക്കുമെങ്കിലും അവരുടെ സുരക്ഷ ട്വിറ്ററിനേക്കാള്‍ മെച്ചപ്പെട്ടതെങ്കിലുമാണ്’ (‘Hi, we are O u r M i n e, Hi, we are O u r M i n e. Well, even Facebook is hackable but at least their security better than Twitter’) എന്ന് ഹാക്കര്‍മാര്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ ട്വീറ്റ് ചെയ്യുകയും ചെയ്തു.

അതേസമയം,അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം ട്വിറ്റര്‍ സ്ഥിരീകരിച്ചു. പ്രശ്‌നം അറിഞ്ഞയുടന്‍തന്നെ ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ട് ലോക്ക് ചെയ്യുകയും ഫെയ്‌സ്ബുക്കുമായി സഹകരിച്ച് അക്കൗണ്ട് വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്നും ട്വിറ്റര്‍ പ്രതിനിധി പറഞ്ഞു.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.