Times Kerala

വിവാഹമോചനക്കേസിൽ ഭാര്യയ്ക്ക് നഷ്ടപരിഹാരം നൽകാതിരിക്കാൻ ബിസിനസുകാരനായ ഭർത്താവ് കത്തിച്ചു കളഞ്ഞത് 5.3കോടി രൂപ.!!

 
വിവാഹമോചനക്കേസിൽ ഭാര്യയ്ക്ക് നഷ്ടപരിഹാരം നൽകാതിരിക്കാൻ ബിസിനസുകാരനായ ഭർത്താവ്   കത്തിച്ചു കളഞ്ഞത് 5.3കോടി രൂപ.!!

വിവാഹമോചനക്കേസിൽ ഭാര്യയ്ക്ക് നഷ്ടപരിഹാരം നൽകാതിരിക്കാൻ ബിസിനസുകാരനായ ഭർത്താവ് കത്തിച്ച് കളഞ്ഞത് ഒരു മില്ല്യൺ കനേഡിയൻ ഡോളർ. കാനഡയിലാണ് സംഭവം.ഏതാണ്ട് 5.3 കോടിയോളം രൂപയാണ് ഇയാൾ കത്തിച്ചു കളഞ്ഞത്. ഇവരുടെ കുഞ്ഞിനായി ഭാര്യയ്ക്ക് നൽകാൻ കോടതി ഉത്തരവിട്ട തുക നല്കാതിരിക്കാനായിരുന്നു ഈ പ്രവർത്തി. കാനഡയിലെ ബിസിനസ്സുകാരനായ ബ്രൂസ് മക്കോൺവില്ലേ എന്നയാളാണ് ഇത്രയും വലിയ തുക കത്തിച്ചു കളഞ്ഞത്.

ഇക്കാര്യം ഇയാൾ ഒട്ടാവ സുപ്പീരിയർ കോടതിയിലെ ജഡ്ജിക്കു മുന്നിൽ തുറന്നു പറഞ്ഞു. രണ്ട് തവണകളായിട്ടാണ് പണം കത്തിച്ചതെന്നും ഇയാൾ തുറന്നു പറഞ്ഞു. തുറന്നു പറച്ചിലിനു പിന്നാലെ ഇയാളെ 30 ദിവസത്തെ ജയിൽ ശിക്ഷയ്ക്ക് വിധിച്ചു. കോടതി വിധി അനുസരിക്കാത്തതിനാണ് നടപടി.ജയിൽ ശിക്ഷയ്ക്ക് പുറമെ സമ്പത്തിന്റെ കണക്ക് കോടതിയിൽ അറിയിക്കുന്നത് വരെ ഇയാൾ 2000 ഡോളർ( ഏതാണ്ട് ഒരു ലക്ഷത്തി നാൽപ്പത്തി രണ്ടായിരത്തി എണ്ണൂറ്റി എൺപത്തി ഏഴ് രൂപ) ദിവസവും ഭാര്യയ്ക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

Related Topics

Share this story