Times Kerala

ബൈബിള്‍ പശ്ചാത്തലമാക്കിയുള്ള ലോകത്തെ ആദ്യ ത്രീഡി ചിത്രം ‘യേഷ്വ’ ഒരുങ്ങുന്നു!

 
ബൈബിള്‍ പശ്ചാത്തലമാക്കിയുള്ള ലോകത്തെ ആദ്യ ത്രീഡി ചിത്രം ‘യേഷ്വ’ ഒരുങ്ങുന്നു!

യേശുവിന്റെ അവസാനത്തെ ഏഴുദിവസത്തെ ജീവിതം ആസ്പദമാക്കി തിരുവനന്തപുരം സ്വദേശി ആല്‍ബര്‍ട്ട് ആന്റണി ഒരുക്കുന്ന  ഇംഗ്ലീഷ് ചിത്രമാണ് ‘യേഷ്വ’ . 150 കോടി രൂപയാണ് ചിത്രത്തിന്റെ മുതല്‍ മുടക്ക്. ബൈബിള്‍ പശ്ചാത്തലമാക്കിയുള്ള ലോകത്തെ ആദ്യ ത്രീഡി ചിത്രമായിരിക്കും ‘യേഷ്വ’.

ചിത്രത്തില്‍ ഹോളിവുഡിലെയും മറ്റുപ്രമുഖ ഭാഷകളിലെയും അറിയപ്പെടുന്ന താരങ്ങളാണ് അഭിനേതാക്കളാകുന്നത്. ഇറ്റലിയിലും അമേരിക്കയിലുമായി ചിത്രീകരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണവും കലാസംവിധാനവും ഉള്‍പ്പെടെയുള്ള സാങ്കേതികവിഭാഗം ഹോളിവുഡിലെ പ്രമുഖരായിരിക്കും കൈകാര്യംചെയ്യുക. ഈ വര്‍ഷം അവസാനം ഷൂട്ടിങ് ആരംഭിക്കുന്ന ചിത്രം 2021-ല്‍ തിയേറ്ററുകളിലെത്തും.

Related Topics

Share this story