Times Kerala

പ്രധാനമന്ത്രിയുടേത് വിപ്ലവകരമായ തീരുമാനമെന്ന് ഇസ്രത്ത് ജഹാൻ

 

ന്യൂഡൽഹി: വിപ്ലവകരമായ മാറ്റമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുത്തലാഖ് ബില്ലിലൂടെ കൊണ്ടു വന്നതെന്ന് ഇസ്രത്ത് ജഹാൻ. ബി ജെ പിയിൽ ചേർന്നതിനു തൊട്ടു പിന്നാലെയാണ് പ്രധാനമന്ത്രിയെ പുകഴ്ത്തി ഇസ്രത്ത് ജഹാൻ രംഗത്ത് എത്തിയത്.

ഇരകളുടെ താൽപര്യം മാനിച്ച് വിപ്ലവകരമായ മാറ്റമാണ് പ്രധാനമന്ത്രി മോദി മുത്തലാഖ് ബില്ലിലൂടെ പ്രധാനമന്ത്രി കൊണ്ടുവന്നത്. ഇതിൽ തനിക്ക് വളരെ സന്തോഷമുണ്ട്. ബി ജെ പിയുടെ വനിതാവിഭാഗത്തോട് ചേർന്നായിരിക്കും ഇനിയുള്ള തൻ്റെ പ്രവർത്തനമെന്നും അദ്ദേഹം പറഞ്ഞു.

ബംഗാളിലെ ബിജെപി നേതാക്കളുടെ സാന്നിധ്യത്തിൽ ബിജെപി മഹിളാ മോര്‍ച്ചാ സംസ്ഥാന അധ്യക്ഷ ലോക്കെറ്റ് ചാറ്റര്‍ജിയാണ് ഇസ്രത് ജഹാനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത്. വിഷയത്തിൽ ബിജെപി നിലപാടിനെ താൻ പിന്തുണച്ചിരുന്നെന്ന് ഇസ്രത് ജഹാൻ വ്യക്തമാക്കിയിരുന്നു.

മുത്തലാഖ് നിരോധിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്ക് പിന്നാലെ തന്‍റെ ജീവിതം കൂടുതല്‍ ദുഷ്‌കരമായെന്നും ഇസ്രത് ജഹാന്‍ പറഞ്ഞിരുന്നു.

നേരത്തെ, ഇസ്രത്ത് ജഹാൻ ധൈര്യമുള്ള സ്ത്രീയാണെന്ന് സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞിരുന്നു. ഇസ്രത്ത് ജഹാൻ ബി ജെ പിയിൽ ചേർന്നതിനു തൊട്ടു പിന്നാലെ ആയിരുന്നു സുബ്രഹ്മണ്യൻ സ്വാമി ഇങ്ങനെ പറഞ്ഞത്.

Related Topics

Share this story