Times Kerala

വിചിത്രമായ രീതിയില്‍ യുവാവിന്റെ ആത്മഹത്യ;സംഭവം പത്തനംതിട്ടയില്‍

 

പത്തനംതിട്ട: വിചിത്രമായ രീതിയില്‍ ജില്ലയിലെ കോന്നിയില്‍ യുവാവിന്റെ ആത്മഹത്യ. മരിച്ചത് കോന്നി മരങ്ങാട്ട് പള്ളിക്കകത്ത് കിഴക്കേതില്‍ ശശീന്ദ്രന്റെ മകന്‍ പ്രജിത്ത് (29) ആണ്. ഇയാള്‍ ഇന്നലെ ഉച്ച കഴിഞ്ഞാണ് വീട്ടില്‍ തൂങ്ങിമരിച്ചത്.

ഇലക്ട്രിക് വയറുകളും താഴും ഉപയോഗിച്ച് ഇരുകൈകളും ബന്ധിച്ചിരുന്നു. ചെമ്പ് കമ്പി കൊണ്ട് തൂങ്ങാന്‍ ഉപയോഗിച്ച കിടക്കവിരിയുടെ ഒരു ഭാഗം വരിഞ്ഞു മുറുക്കിയ ശേഷം നട്ടും ബോള്‍ട്ടും ഉപയോഗിച്ച് ലോക്ക് ചെയ്തു. മാത്രമല്ല വായില്‍ തുണി തിരുകി. തുടര്‍ന്ന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരില്‍ ചെയ്യുന്നത് പോലെ തലയണ കവര്‍ കൊണ്ട് മുഖം മറച്ചു. കവര്‍ ഉറപ്പിക്കുന്നതിന് ബാന്‍ഡ് എയ്ഡ് ഉപയോഗിച്ച് ഒട്ടിക്കുകയും ചെയ്തു.

ബന്ധുക്കള്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചിരുന്നു. എന്നാല്‍ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതോടെ ദുരൂഹത ഏറെക്കുറെ നിങ്ങിയിട്ടുണ്ട്. അന്തര്‍മുഖനായിരുന്ന പ്രജിത്ത് ഏതാനും നാളുകളായി സുഹൃത്തുക്കളുമായി സഹകരിച്ചിരുന്നില്ല.

Related Topics

Share this story