Times Kerala

വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന ആറുവയസുകാരനെ കാണാതായി

 

ഇടുക്കി: ഇടുക്കിയില്‍ വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന ആറുവയസുകാരനെ കാണാതായി. കണ്ണന്‍ ദേവന്‍ കമ്പനി കടലാര്‍ എസ്റ്റേറ്റിലെ നൂര്‍മുഹമ്മദ്-രസിതന്‍നിസ ദമ്പതികളുടെ മൂത്ത മകനായ നവറുദ്ദീനെ കാണാതായി എന്നാണ് പരാതി. ആറു വയസുള്ള കുട്ടിയെ ഇന്നലെ ഉച്ച മുതലാണ് കാണാതായത്.

കാണാതായ കുട്ടിയുടെ അനുജന്‍ അഫ്‌സല്‍ അലിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് അഫ്‌സല്‍ അലിയുമായി രസിതന്‍നിസ ആശുപത്രിയിലേക്ക് പോയി. മൂന്നറാര്‍ ജനറല്‍ ആശുപത്രിയിലാണ് കുട്ടിയുമായി രസിതന്‍നിസ പോയത്.

നൂറുമുഹമ്മദ്ദ് തൊഴിലാളികള്‍ക്കൊപ്പം വിറകു എടുക്കാനായി പോകുന്നതിനു മുമ്പ് ഉച്ചയോടെ നനവറുദ്ദീനെ വീട്ടിലാക്കിയിരുന്നു. തിരിച്ചു വീട്ടിലെത്തിയ ശേഷമാണ് കുട്ടിയെ കാണാതായ വിവരം അറിഞ്ഞത്. ഇതേ തുടര്‍ന്ന് കുടുംബം പോലീസിനെ സമീപിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Related Topics

Share this story