Times Kerala

ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വി

 
ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വി

ഇന്ത്യക്കെതിരായ ഒന്നാം ഏകദിനത്തിൽ ന്യൂസിലൻറിന് നാല് വിക്കറ്റ് വിജയം. സെഞ്ച്വറി നേടിയ റോസ് ടെയ‍്‍ലറാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ഇന്ത്യ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം 48.1 ഓവറിലാണ് കിവീസ് മറികടന്നത്. ടെയ‍്‍ലർ 84 പന്തിൽ നിന്ന് 109 റൺസുമായി പുറത്താവാതെ നിന്നു.

ടി20 പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങിയ ടീമിന്‍റെ ശക്തമായ മടങ്ങിവരവാണ് ഹാമില്‍ട്ടണില്‍ കണ്ടത്. ഇതോടെ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ ന്യൂസിലന്‍ഡ് 1-0ന് മുന്നിലെത്തി.

Related Topics

Share this story