Times Kerala

സെക്‌സ്‌, അമ്പരിപ്പിയ്‌ക്കും കാര്യങ്ങള്‍

 
സെക്‌സ്‌, അമ്പരിപ്പിയ്‌ക്കും കാര്യങ്ങള്‍

സെക്സ് ഒരു സ്വഭാവിക സംഗതിയാണെന്നാണോ നിങ്ങള്‍ കരുതുന്നത്. എന്നാല്‍ ലോകമെങ്ങുമുള്ള ശാസ്ത്രജ്ഞര്‍ ഏകകണ്ഠമായി വെളിപ്പെടുത്തുന്ന നിരീക്ഷണം എന്നത്, സെക്സ് തികച്ചും ശാസ്ത്രീയമായതും പ്രകാശസംശ്ലേഷണം പോലെ സാങ്കേതികത്വം നിറഞ്ഞ ഒരു കാര്യമാണെന്നുമാണ്.

ലൈംഗിക ബന്ധത്തെക്കുറിച്ച് ഇനി പറയുന്ന കാര്യങ്ങള്‍ നിങ്ങളെ ആശ്ചര്യപ്പെടുത്തുമെന്ന് തീര്‍ച്ചയാണ്.

കൊളസ്ട്രോള്‍ കുറഞ്ഞിരുന്നാല്‍ സെക്സ് മെച്ചപ്പെടും

കിടക്കയില്‍ നിങ്ങള്‌ പിന്നോക്കം പോകുന്നുവെങ്കില്‍ നിങ്ങളുടെ കൊളസ്ട്രോള്‍ നില ഒരു ഡോക്ടറെ കൊണ്ട് പരിശോധിക്കുക. വിഡ്ഡിത്തമായി തോന്നാമെങ്കിലും കൊളസ്ട്രോള്‍ വര്‍ദ്ധിക്കുന്നത് ഉദ്ധാരണ തകരാറിന് കാരണമാകും. റട്ട്ജേഴ്സ് യൂണിവേഴ്സിറ്റിയിലെ റോബര്‍ട്ട് വുഡ് ജോണ്‍സണ്‍ മെഡിക്കല് കോളേജിലെ ഗവേഷകര്‍ നടത്തിയ പഠനം അനുസരിച്ച് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ മരുന്ന് കഴിക്കുന്ന ആളുകള്‍ക്ക് കൂടുതല്‍ നന്നായി ലൈംഗികജീവിതം ആസ്വദിക്കാന്‍ കഴിയുന്നുണ്ട്.

സെക്സിന് ശേഷം

സെക്സിന് ശേഷം നിങ്ങള്‍ ആലിംഗനം ചെയ്യാറില്ലെങ്കില്‍ നിങ്ങളുടെ പങ്കാളിയെ തൃപ്തിപ്പെടുത്താനാവില്ല – കാലങ്ങളായി സ്ത്രീകള്‍ ആവശ്യപ്പെടുന്നതാണിത്. ഇന്ന പുരുഷന്‍മാര്‍ സെക്സിന് ശേഷം പങ്കാളിയെ ആലിംഗനം ചെയ്യുന്നുണ്ടെങ്കില്‍ അതിന് നന്ദി പറയേണ്ടത് യൂണിവേഴ്സിറ്റി ഓഫ് ടൊറൊന്‍റോയ്ക്കാണ്. സെക്സിന് ശേഷം ആലിംഗനം ചെയ്യുന്നത് സെക്സ് പോലെ തന്നെ സംതൃപ്തി നേടാന്‍ ആവശ്യമാണെന്ന് കണ്ടെത്തിയത് ഇവരാണ്. ഈ സംതൃപ്തി ലഭിക്കുന്നത് ഓക്സിടോസിന്‍റെ നിര്‍ഗ്ഗമനം വഴിയാണ്. സ്ത്രീയും പുരുഷനും തമ്മില്‍ ആലിംഗനം ചെയ്യുമ്പോള്‍ ഇത് സംഭവിക്കും.

താല്പര്യം

സെക്സ് വൃത്തികേടായി തോന്നാതിരിക്കാന്‍ താല്പര്യം വേണം – നിങ്ങള്‍ക്ക് താല്പര്യമില്ലാത്ത അവസ്ഥയില്‍ സെക്സ് വൃത്തികേടായി തോന്നുമോ? നിങ്ങള്‍ സെക്സ് ആസ്വദിക്കുന്നുവെങ്കില്‍ അത് വൃത്തികേടായി തോന്നില്ല.

സെക്സ് അധികമാകുന്നതിനെ ഭയക്കുന്നു

ചില ആളുകള്‍ സെക്സ് അധികമാകുന്നതിനെ ഭയക്കുന്നു – അമിത ലൈംഗികാസക്തിയോ വളരെയധികം ലൈംഗിക താല്പര്യമോ ഇല്ലാത്ത വ്യക്തികളാണ് നമ്മളെങ്കിലും ലോസ് ആഞ്ചലസിലെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയയുടെ പഠനം അനുസരിച്ച് ഒരു വ്യക്തിയുടെ തലച്ചോറിലെ ഞരമ്പ് സംവിധാനങ്ങളാണ് അവരുടെ ലൈംഗിക പങ്കാളികളുടെ എണ്ണത്തെ സ്വാധീനിക്കുക.

സെക്സ് കലോറി ഇല്ലാതാക്കും

സെക്സിനെക്കുറിച്ച് കണ്ടെത്തപ്പെട്ടതും എന്നാല്‍ പലരും വിശ്വസിക്കാത്തതുമായ ഒരു കാര്യമാണിത്. സെക്സ് കലോറി കുറയ്ക്കാന്‍ സഹായിക്കും എന്നത് പഠനം വഴി തെളിയിക്കപ്പെട്ട കാര്യമാണ്.

Related Topics

Share this story