Times Kerala

“പനയാല്”; വെബ് സീരീസ് കളുടെ കാലത്ത് മലയാളത്തിൽ ഡോക്യൂമെന്ററി സീരീസ് വരുന്നു

 
“പനയാല്”; വെബ് സീരീസ് കളുടെ കാലത്ത് മലയാളത്തിൽ ഡോക്യൂമെന്ററി സീരീസ് വരുന്നു

കാസറഗോഡ് ജില്ലയിലെ പനയാൽ ഗ്രാമത്തിന്റെ ചരിത്രവും പാരമ്പര്യവും പുതിയ തലമുറയിലെ ജനങ്ങളിലേക്ക് എത്തിക്കാൻ ഒരുങ്ങിയിരിക്കുകയാണ് പനയാലിലെ യുവസംവിധായകൻ അരുൺ കുമാർ പനയാൽ. നാടിന്റെ ചരിത്രം വിവിധ ഭാഗങ്ങങ്ങളായി ഡോക്യുമെന്ററി രൂപത്തിൽ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് അരുൺ. “പനയാല്”; വെബ് സീരീസ് കളുടെ കാലത്ത് മലയാളത്തിൽ ഡോക്യൂമെന്ററി സീരീസ് വരുന്നുസിനിമ സംവിധായകനും എഡിറ്ററും ആയ നിർമൽ ബേബി വർഗീസ് (തരിയോട്), അസ്സോസിയേറ്റ് ക്യാമറാമാൻ ഷോബിൻ ഫ്രാൻസിസ് (ബോൺസായ്, മോപ്പാള), മാതൃഭൂമി ഓൺലൈൻ എഡിറ്റർ ശരൺ കുമാർ ബാര തുടങ്ങിയവർ ഈ ഉദ്ധ്യമത്തിൽ സഹായികളായി പ്രവർത്തിക്കുന്നു.ഡോക്യൂമെന്ററി സീരീസിന്റെ ആദ്യഘട്ട ജോലികൾ പൂർത്തിയായതായി അറിയുന്നു. നിർമ്മാണം: ഇൻസെപ്ഷൻ പിക്‌ചേഴ്‌സ്, സഹ നിർമ്മാണം: കസബ്ലാങ്ക ഫിലിം ഫാക്ടറി.

Related Topics

Share this story