Times Kerala

‘വരനെ ആവശ്യമുണ്ട്’ ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായി;ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് 

 
‘വരനെ ആവശ്യമുണ്ട്’ ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായി;ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് 

ദുല്‍ഖര്‍ സല്‍മാന്‍, ശോഭന, സുരേഷ് ഗോപി, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വരനെ ആവശ്യമുണ്ട്’. ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായി. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

അനൂപ് സത്യന്റെ ആദ്യ സംവിധാന സംരംഭവും ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന മൂന്നാമത്തെ ചിത്രവുമാണിത്. ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെയ്‌റര്‍ ഫിലിംസും എം സ്റ്റാര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ലാലു അലക്‌സ്, കെപിഎസി ലളിത, ഉര്‍വ്വശി, സംവിധായകരായ മേജര്‍ രവി, ലാല്‍ ജോസ്, ജോണി ആന്റണി എന്നിവരും സന്ദീപ് രാജ്, വഫാ ഖദീജ, ദിവ്യ മേനോന്‍ അഹമ്മദ്, മീര കൃഷ്ണന്‍ എന്നിവര്‍ക്കൊപ്പം സൗബിന്‍ ഷാഹിറും അതിഥി വേഷത്തിലെത്തും.

 

Related Topics

Share this story