Nature

മിശ്രവിവാഹിതര്‍ക്ക് താമസസൗകര്യം: അപേക്ഷ ക്ഷണിച്ചു

Ads by google

സാമൂഹ്യപ്രശ്‌നങ്ങള്‍ നേരിടുന്ന മിശ്ര വിവാഹ ദമ്പതികള്‍ക്ക് സുരക്ഷിതമായി താമസിക്കുന്നതിന് (പരമാവധി 1 വര്‍ഷം) എല്ലാ ജില്ലകളിലും വാസസ്ഥലങ്ങള്‍ ആരംഭിക്കുന്നതിന് ഒരു വാസയിടത്ത് പരമാവധി 10 ദമ്പതികള്‍ക്ക് ഒരേ സമയം താമസ സൗകര്യം ഒരുക്കാന്‍ കഴിയുന്ന സന്നദ്ധ സംഘടനകളില് നിന്നും വിശദമായ പ്രൊപ്പോസല്‍ ക്ഷണിച്ചു. താമസ കാലയളവില്‍ ദമ്പതികള്‍ക്ക് ഭക്ഷണം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കണം. താല്‍പര്യമുള്ള സന്നദ്ധ സംഘടനകള്‍ ജില്ലാ സാമൂഹ്യനീതി ഫീസില്‍ ഫെബ്രുവരി 5ന് മുമ്പായി വിശദമായ പ്രൊപ്പോസലുകള്‍ സമര്‍പ്പിക്കണം. മുമ്പ് താല്‍പര്യപത്രം സമര്‍പ്പിച്ചിട്ടുള്ള സംഘടനകള്‍ വീണ്ടും പ്രൊപ്പോസല്‍ സമര്‍പ്പിക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് തൊടുപുഴയിലെ ജില്ലാ സാമൂഹ്യനീതി ഓഫീസുമായോ സാമൂഹ്യനീതി ഡയറക്ടറേറ്റ്, അഞ്ചാം നില, വികാസ് ഭവന്‍, തിരുവനന്തപുരം (ഫോണ്‍ 0471 2306040) എന്ന വിലാസത്തിലോ ബന്ധപ്പെടണം

You might also like

Leave A Reply

Your email address will not be published.