Nature

പുതിയ പേയ്‌മെന്റ് സംവിധാനങ്ങളുമായി വാട്ട്സ് ആപ്പ് !

Ads by google

പുതിയ പേയ്‌മെന്റ് സംവിധാനങ്ങളുമായി വാട്ട്സ് ആപ്പ് എത്തുന്നു .കഴിഞ്ഞ വർഷം തന്നെ പരീക്ഷണം തുടങ്ങിയ ഈ ഫീച്ചറുകൾ ഉടൻ തന്നെ ഇന്ത്യയിലെ വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് ലഭ്യമാകും.നേരത്തെ തന്നെ പ്രഖ്യാപിച്ച വാട്ട്സ് ആപ്പിലെ പെയ്‌മെന്റ് ഫീച്ചർ ഈ വർഷം അവസനത്തോടുക്കിടി ഇന്ത്യയിൽ അവതരിപ്പിക്കും. വാട്ട്‌സ് ആപ്പ് അധികൃതർ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് ഫീച്ചർ ഇന്ത്യയിൽ അവതരിപ്പിക്കുന്നത് വൈകിയത്.

UPI പേയ്‌മെന്റ് സംവിധാനമാണ് വാട്ട്സ് ആപ്പിൽ നടപ്പാക്കുന്നത് .ഇന്ത്യയിലെ എല്ലാ മുൻനിര ബാങ്കുകളും വാട്ട്സ് ആപ്പിന്റെ ഈ പുതിയ സംരഭവുമായി കൈകോർക്കുന്നുണ്ട് .Paytm ,ഗൂഗിൾ പേ പോലെയുള്ള കമ്പനികൾക്ക് വലിയ രീതിയിലുള്ള ഒരു തിരിച്ചടി തന്നെയാകും ഇത് എന്നകാര്യത്തിൽ സംശയം വേണ്ട .ജൂൺ മാസത്തിൽ  വാട്ട്സ് ആപ്പ് പേയ്‌മെന്റ് നിലവിൽ കൊണ്ടുവരാനാകും എന്നാണ് സൂചനകൾ .

You might also like

Leave A Reply

Your email address will not be published.