Times Kerala

നാണം കുണുങ്ങി ആയിരുന്ന ഞാൻ ലൈറ്റ് ഓഫ് ചെയ്താണ് വസ്ത്രം പോലും മാറിയിരുന്നത്; ഒരു ദിവസം എന്റെ ചിന്തകൾക്ക് മാറ്റം സംഭവിച്ചു; പൂർണ നഗ്നയായി അഭിനയിക്കുന്നതിൽ ഒരു തെറ്റുമില്ല; കനി കുസൃതി

 

പൂർണ നഗ്നയായി അഭിനയിക്കുന്നതിൽ ഒരു തെറ്റുമില്ലെന്ന് നടി കനി കുസൃതി. ഇതിന് കനിക്ക് തന്നെ പറയാൻ കാരണങ്ങളുമുണ്ട്. ‘വലിയ നാണം കുണുങ്ങി ആയിരുന്ന ഞാൻ ലൈറ്റ് ഓഫ് ചെയ്താണ് വസ്ത്രം പോലും മാറിയിരുന്നത്. എന്നെ ഞാൻ പോലും കാണരുത് എന്നായിരുന്നു എന്റെ ചിന്ത. എന്നാൽ ഒരു ദിവസം എന്റെ ചിന്തകൾക്ക് മാറ്റം സംഭവിച്ചു. എന്റെ നാണം എന്നെ വിട്ടു പോയി.-‘ കനി ഒരു അഭിമുഖത്തിൽ പറയുന്നു.

ഒരു സിനിമക്ക് വേണ്ടി പൂർണ നഗ്നയായി അഭിനയിച്ചു. അതൊന്നും ഒരു വിഷയമായി തോന്നിയില്ല. എന്റെ മുഖം പോലെ തന്നെയാണ് ശരീരമെന്നും കനി പറഞ്ഞു. നഗ്നത എന്നത് തെറ്റല്ല. നമ്മൾ അതിനെ മോശപ്പെട്ട രീതിയിൽ കാണുമ്പോഴാണ് നഗ്നതക്ക് മറ്റ് തലങ്ങൾ വരുന്നതെന്നും കനി പറഞ്ഞുവയ്ക്കുന്നു. ‘അച്ഛനും അമ്മയും ലിവിങ് ടുഗതർ ആയിരുന്നു. അതിന്റെ പേരിലും നിരവധി ചോദ്യങ്ങൾ എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.-‘ കനി പറയുന്നു.

അച്ഛനും അമ്മയും എനിക്ക് പൂർണസ്വാതന്ത്ര്യം തന്നിരുന്നു. നിനക്കിഷ്ടമുള്ള നിനക്ക് തിരഞ്ഞെടുക്കാം, അങ്ങനെ ജീവിക്കാം എന്നവർ എന്നോട് പറഞ്ഞു. ഇത്രയും സ്വതന്ത്ര ചിന്താഗതിക്കാരായ അച്ഛനും അമ്മയും ഉണ്ടായിട്ടും ഞാൻ ഒതുങ്ങി കൂടിയാണ് ജീവിച്ചതെന്ന് ഓർത്തപ്പോൾ ഒരുകാലത്ത് എനിക്ക് വിഷമമുണ്ടായിരുന്നു. – കനി പറയുന്നു.

കനി അഭിനയിച്ച മെമ്മറീസ് ഓഫ് മെഷീൻ എന്ന ഹ്രസ്വ ചിത്രം ഏറെ വിവാദമുണ്ടാക്കിയിരുന്നു. അങ്ങനെയൊരു ഹ്രസ്വ ചിത്രത്തിൽ അഭിനയിച്ചതിനെ തുടർന്ന് കനിക്ക് നേരെ സൈബർ ആക്രമണം വരെ ഉണ്ടായിരുന്നു.

Related Topics

Share this story