Times Kerala

ഓട്ടോറിക്ഷ വാങ്ങാന്‍ സബ്‌സിഡി : അപേക്ഷിക്കാം

 
ഓട്ടോറിക്ഷ വാങ്ങാന്‍ സബ്‌സിഡി : അപേക്ഷിക്കാം

ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന സ്വയം തൊഴില്‍ പദ്ധതിയുടെ ഭാഗമായി പാസഞ്ചര്‍/പിക് അപ്പ് ഓട്ടോറിക്ഷ വാങ്ങാനുളള സബ്‌സിഡിക്കായി പട്ടികജാതി വിഭാഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം കവിയരുത്. 2020 ഏപ്രില്‍ 30 ന് അന്‍പത് വയസ്സ് തികയാത്തവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ ജാതി, വരുമാനം തെളിയിക്കുന്ന സാക്ഷ്യപത്രം, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് രജിസ്‌ട്രേഷന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയുടെ പകര്‍പ്പ്, സ്വയം തൊഴിലിന് മറ്റ് ഏജന്‍സിയില്‍ നിന്നും ധനസഹായം ലഭിച്ചിട്ടില്ല എന്ന സാക്ഷ്യപത്രവുമായി ഫെബ്രുവരി 15 ന് വൈകിട്ട് അഞ്ചിനകം ആലത്തൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍ : 04922-222133.

Related Topics

Share this story