Times Kerala

കണ്ണുകള്‍ മനോഹരമാക്കാന്‍

 
കണ്ണുകള്‍ മനോഹരമാക്കാന്‍

എല്ലാ സ്‌ത്രീകളും സവിശേഷരാണ്‌. സുന്ദരികളായിരിക്കാന്‍ അര്‍ഹതയുളളവര്‍. ഒരോരുത്തരും അവരവരുടേതായ രീതിയില്‍ ഭംഗിയുള്ളവരായി മാറുന്നു. ലളിതമായ ഒരുക്കങ്ങള്‍ക്ക്‌ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. ഇത്‌ കൂടുതല്‍ ആകര്‍ഷകരായി തീരാന്‍ സ്‌ത്രീകളെ സഹായിക്കും. വികാരങ്ങളെ പ്രതിഫലിപ്പിക്കുന്ന സവിശേഷ അവയവമാണ്‌ കണ്ണുകള്‍. സ്‌ത്രീകളുടെ സൗന്ദര്യം നിര്‍വചിക്കുന്ന കണ്ണുകളെ ആകര്‍ഷകമാക്കാന്‍ സഹായിക്കുന്ന സൗന്ദര്യ കൂട്ടുകള്‍ നിരവധിയാണ്‌.ശ്രദ്ധാപൂര്‍വമുള്ള ഒരുക്കങ്ങളിലൂടെ കണ്ണുകളുടെ അഴക്‌ കൂട്ടാന്‍ കഴിയും ഇന്ത്യന്‍ സ്‌ത്രീകള്‍ ഇരുണ്ട ചര്‍മ്മം ഉള്ളവരാണ്‌. ഇത്തരം ചര്‍മ്മങ്ങളില്‍ അണിയിച്ചൊരുക്കാന്‍ വളരെ രസമാണന്നാണ്‌ പറയുന്നത്‌. നല്ല ചമയങ്ങളിലൂടെ ഇരുണ്ട ചര്‍മ്മത്തെ ആകര്‍ഷകമാക്കാന്‍ കഴിയും. നിങ്ങള്‍ എങ്ങനെ ചെയ്യുന്നു എന്ത്‌ തിരഞ്ഞെടുക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ഒരുക്കം നിങ്ങള്‍ക്ക്‌ ഇണക്കമുള്ളതായി തീരുന്നത്‌. നിങ്ങളുടെ ആകാരത്തിനും വസ്‌ത്രത്തിനും ഇണങ്ങുന്ന രീതിയില്‍ വേണം ഒരുങ്ങാന്‍. പരമ്പരാഗത രീതിയോ ആധുനീക രീതിയോ പിന്തുടരുന്നവരാകും നിങ്ങള്‍. ഇതിലേതു തന്നെയായാലും കണ്ണുകള്‍ക്ക്‌ പ്രത്യേക ശ്രദ്ധ തന്നെ നല്‍കണം.

കണ്ണുകള്‍ മനോഹരമാക്കാനുള്ള ചില വഴികള്‍

1. പ്രൈമര്‍ കണ്ണന്‌ അഴക്‌ കൂട്ടാനായി പ്രൈമര്‍ തിരഞ്ഞെടുക്കുന്നത്‌ വളരെ ശ്രദ്ധയോടെ വേണം. ചര്‍മ്മത്തിന്റെ നിറത്തിന്‌ ഇണങ്ങുന്നതായിരിക്കണം പ്രൈമര്‍. വളരെ നേര്‍ത്ത രീതിയിലെ പ്രൈമര്‍ ഇടാവു. ഒരുക്കങ്ങള്‍ ദീര്‍ഘ നേരത്തേക്ക്‌ നീണ്ടു നില്‍ക്കേണ്ടതാണെങ്കില്‍ പ്രൈമര്‍ ഉപയോഗിക്കുക.

2. ഐ-ഷാഡോ ചര്‍മ്മത്തിന്റെ നിറത്തിന്‌ ഇണങ്ങുന്ന ഐഷാഡോ വേണം തിരഞ്ഞെടുക്കാന്‍. ആദ്യം ഇളം നിറത്തിലുള്ള ഐഷാഡോ ഇടുക.പിന്നീട്‌ ആവശ്യമെങ്കില്‍ വിവിധ വര്‍ണങ്ങള്‍ നല്‍കാം. തിരഞ്ഞെടുക്കുന്ന നിറങ്ങള്‍ ശ്രദ്ധിക്കണം. ചര്‍മ്മത്തിനിണങ്ങാത്ത ചമയങ്ങള്‍ തിരഞ്ഞെടുക്കുന്നതാണ്‌ പല സ്‌ത്രീകളുടെയും ഒരുക്കം പരാജയപ്പെടാന്‍ കാരണം.

3. മസ്‌കാര കണ്ണുകള്‍ ആകര്‍ഷകമാക്കുന്നതിന്‌ കണ്‍പീലികള്‍ക്ക്‌ വളരെ ശ്രദ്ധ നല്‍കണം.കണ്‍പീലികളുടെ കനമനുസരിച്ചുള്ള മസ്‌കാര വേണം തിരഞ്ഞെടുക്കാന്‍. കണ്ണുള്‍ കൂടുതല്‍ വലുതും തിളക്കമുള്ളതുമാക്കാന്‍ ഇത്‌ സഹായിക്കും. ഇരുണ്ട കണ്ണുകള്‍ ഇഷ്ടപെടുന്നവരാണ്‌ ഇപ്പോള്‍ കൂടുതലും. നല്ല ചമയങ്ങളിലൂടെ കണ്ണുകളെ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ കഴിയും.

4. ഐലൈനര്‍ കണ്ണിന്റെ അഴക്‌ കൂട്ടുന്നതില്‍ പ്രധാന പങ്ക്‌ കണ്‍മഷിക്കും ഐലനറിനുമാണ്‌. വളരെ ഭംഗിയായി ഇവ ഉപയോഗിച്ചാല്‍ കണ്ണ്‌ കൂടുതല്‍ ആകര്‍ഷകവും മനേഹരവുമാകും.ഐലൈനര്‍ കണ്ണിന്‌ താഴെയും എഴുതാന്‍ മറക്കരുത്‌. ഇന്ത്യന്‍ സ്‌ത്രീകള്‍ ഉപയോഗിക്കുന്ന പ്രധാന ചമയങ്ങളില്‍ ഒന്നാണിത്‌. കണ്ണ്‌ മനോഹരമാക്കാന്‍ നിരവധി വഴികള്‍ ഉണ്ട്‌ ഇതില്‍ നിങ്ങള്‍ക്കിണങ്ങുന്നത്‌ മാത്രം തിരഞ്ഞെടുക്കുക.തിളങ്ങുന്ന മനോഹരമായ കണ്ണുകള്‍ക്ക്‌ ഇത്തരം ലളിതമായ മാര്‍ഗങ്ങള്‍ പിന്തുടരുക.

Related Topics

Share this story