Times Kerala

പുതിയ തണ്ടർബേർഡ് 500 എക്സുമായി റോയൽ എൻഫീൽഡ്

 

റോയൽ എൻഫീൽഡ് നിരത്തിലിറക്കാനിരിക്കുന്ന പുതിയ രണ്ട് മോട്ടോർസൈക്കിളുകളാണ് ഇന്‍റർസെപ്റ്റർ 650യും കോൺടിനന്‍റൽ ജിടി 650യും. അതിനുമുൻപെ മറ്റൊരു പുതിയ അവതാരം കൂടി എത്തി ചേർന്നിരിക്കുകയാണ്. തണ്ടർബേർഡ് 500 X എന്ന പേരിൽ പുതിയൊരു ബുള്ളറ്റിനെ ഡീലർഷിപ്പുകളിൽ കണ്ടെത്തിയിരിക്കുന്നു. തണ്ടർബേർഡ് 500 ന്‍റെ പുതിയ വകഭേദമാണ് 500 X.ചില കോസ്മെറ്റിക് പരിവർത്തനങ്ങളോടെയാണ് ഈ ബുള്ളറ്റ് അവതരിച്ചിരിക്കുന്നത്.

പുതുക്കിയ ഹാൻഡിൽ ബാർ, സിങ്കിൾ പീസ് സീറ്റ്, അലോയ് വീലുകൾ എന്നിങ്ങനെ നീളുന്നതാണ് സവിശേഷതകൾ. പുതിയ നിറങ്ങളാണ് തണ്ടർബേർഡ് 500 Xന്‍റെ പ്രധാന ഹൈലേറ്റ്. ഇലക്ട്രിക് ബ്ലൂ, ക്യാൻഡി റെഡ്, പ്രിസ്റ്റീൻ വൈറ്റ്, ഡാഷ് യെല്ലോ എന്നീ നിറങ്ങളിലാണ് ഈ ബുള്ളറ്റ് ഒരുങ്ങിയിരിക്കുന്നത്. മാറ്റ് ബ്ലാക്ക് ഫിനിഷാണ് എൻജിന് നൽകിയിരിക്കുന്നത്.

ബ്രേക്കിങ് ചുമതല നിർവഹിക്കുന്നത് ഇരുചക്രങ്ങളിലും നൽകിയിട്ടുള്ള ഡിസ്ക് ബ്രേക്കുകളാണ്. നിലവിലെ27.2 ബിഎച്ച്പിയും 41.3 എൻഎം ടോർക്കും നൽകുന്ന 500സിസി സിങ്കിൾ സിലിണ്ടർ എൻജിൻ തന്നെയാണ് തണ്ടർബേർഡ് 500 Xനും കരുത്തേകുന്നത്. 5 സ്പീഡ് ഗിയർബോക്ലാണ് എൻജിനിൽ ഇടംതേടിയിരിക്കുന്നത്.

2018 ജനുവരിയോടെ പുതിയ തണ്ടർബേർഡ് 500 X വിപണിയിലവതരിക്കുമെന്നാണ് സൂചന. ഏതാണ്ട് രണ്ട് ലക്ഷം രൂപയോളം വരും പുതിയ തണ്ടർബേർഡ് 500 Xന്‍റെ വില.

Related Topics

Share this story