Times Kerala

വൈകി ഉറങ്ങുന്നത് ആരോഗ്യത്തിന് ദോഷം

 
വൈകി ഉറങ്ങുന്നത് ആരോഗ്യത്തിന് ദോഷം

രാത്രി നേരത്തെ കിടന്ന് നേരത്തെ എഴുന്നേല്‍ക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്ന് എല്ലാവരും പറയും. ഇതറിയാമെങ്കിലും ചിലരുണ്ട്, രാത്രി ഏറെ വൈകി മാത്രം കിടക്കുന്നവര്‍. ഇത്തരക്കാര്‍ ഉണരുന്നതും വൈകിയായിരിയ്ക്കും.

രാത്രി എപ്പോള്‍ കിടന്നാലുമെന്താ, കൃത്യമായ ഉറക്കം ലഭിച്ചാല്‍ പോരേ എന്നായിരിയ്ക്കും സംശയം. പോരാ, രാത്രി നേരം വൈകി കിടക്കുന്നതു കൊണ്ട് ചില പ്രശ്‌നങ്ങളുമുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ,

തടി

നേരം വൈകി കിടക്കുമ്പോള്‍ ശരീരത്തിന്റെ അപചയപ്രക്രിയകളുടെ താളം തെറ്റുന്നു. ഇത് തടി വര്‍ദ്ധിയ്ക്കുവാന്‍ ഇട വരുത്തുന്നു.

പ്രതിരോധശേഷി

രാത്രി വൈകി കിടക്കുന്നത് ശ്വേതാണുക്കള്‍ക്ക് നല്ലതല്ല്. ഇത് ശരീരത്തിന്റെ പ്രതിരോധശേഷി നഷ്ടപ്പെടുത്തും.

ഡിലേയ്ഡ് സ്ലീപ് സിന്‍ഡ്രോം

നേരം വൈകി കിടന്നു ശീലിച്ചവര്‍ക്ക് നേരത്തെ കിടന്നാലും ഉറങ്ങാന്‍ കഴിയാത്ത അവസ്ഥയുണ്ടാകാം. ഡിലേയ്ഡ് സ്ലീപ് സിന്‍ഡ്രോം എന്നാണ് ഇതിന്റെ പേര്.

ഹൃദയപ്രശ്‌നങ്ങള്‍

ഹൃദയാരോഗ്യത്തിന് നേരം വൈകി കിടന്നുറങ്ങുന്നത് നല്ലതല്ല. ഇത് ഹൃദയപ്രശ്‌നങ്ങള്‍ വര്‍ദ്ധിയ്ക്കുവാന്‍ കാരണമാകുമെന്നു തെളിഞ്ഞിട്ടുണ്ട്.

പ്രമേഹസാധ്യത

നേരം വൈകി കിടക്കുന്നത് ഇന്‍സുലിന്റെ പ്രവര്‍ത്തനത്തെ ബാധിയ്ക്കും. ഇത് പ്രമേഹസാധ്യത വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യും.

ശരീരം

രാത്രി വൈകിക്കിടക്കുമ്പോള്‍ പലപ്പോഴും ആവശ്യമായ മണിക്കൂറുകള്‍ ഉറങ്ങാന്‍ കഴിഞ്ഞെന്നു വരില്ല. ഇത് ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തെ ബാധിയ്ക്കും.

രക്തസമ്മര്‍ദം

വൈകി ഉറങ്ങുന്നവര്‍ക്ക് രക്തസമ്മര്‍ദം അധികമാകാനുള്ള സാധ്യത കൂടുതലാണെന്നു തെളിഞ്ഞിട്ടുണ്ട്.

തലവേദന

രാത്രി നേരം വൈകിയുറങ്ങി രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തലവേദന തോന്നുന്നതും സ്വാഭാവികം. തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ഉറക്കത്തിന്റെ സമയം ബാധിയ്ക്കുന്നതാണ് കാരണം.

നാഡികള്‍

വൈകിയുറങ്ങുന്നത് നാഡികളുടെ പ്രവര്‍ത്തനത്തെ ബാധിയ്ക്കും. ഇത് റിഫ്‌ളെക്‌സ് പ്രവര്‍ത്തനങ്ങളെ ബാധിയ്ക്കുകയും ചെയ്യും.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ വര്‍ദ്ധിയ്ക്കാനുള്ള ഒരു സാധ്യതയാണ് വൈകിയുള്ള ഉറക്കം.

സ്‌ട്രെസ്

സ്‌ട്രെസ് തോത് ഇപ്രകാരം ഉറങ്ങുന്നവരില്‍ കൂടുതലാണെന്നു തെളിഞ്ഞിട്ടുണ്ട്.

Related Topics

Share this story