Times Kerala

കാബൂളിൽ രഹസ്യാന്വേഷണ അസ്ഥാനത്ത് ചാവേറാക്രമണം; 10 പേർ കൊല്ലപ്പെട്ടു

 

കാബൂൾ: അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളിൽ രഹസ്യാന്വേഷണ അസ്ഥാനത്തിന് സമീപമുണ്ടായ ചാവേറാക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരിക്കേറ്റു. സുരക്ഷാ സംവിധാനത്തിനുള്ള ദേശീയ ഡയറക്ടറേറ്റിന്‍റെ പ്രവേശന കവാടത്തിലായിരുന്നു ആക്രമണം ഉണ്ടായത്.

ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരരാണ് ആക്രമണത്തിനു പിന്നിലെന്നാണ് പ്രാഥമിക വിവരം.

Related Topics

Share this story