Times Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ 21000 ത്തിലധികം അശ്ലീല ചിത്രങ്ങള്‍ കൈവശം വെച്ച കോളജ് പ്രിന്‍സിപ്പള്‍ അറസ്റ്റില്‍

 

എസക്‌സ് :പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ 21000 ത്തിലധികം അശ്ലീല ചിത്രങ്ങള്‍ കൈവശം വെച്ച കേസില്‍ കോളജ് പ്രിന്‍സിപ്പള്‍ കുറ്റം സമ്മതിച്ചു. ഇംഗ്ലണ്ടിലെ എസക്‌സിലെ ഡാവിഞ്ചി സ്റ്റുഡിയോ സ്‌കൂള്‍ ഓഫ് സയന്‍സ് ആന്‍ഡ് എഞ്ചിനിയറിംഗ് കോളജിലെ പ്രധാനധ്യാപകനായിരുന്ന മിറാസ് ട്രിഗ്‌സാണ് കോടതിയില്‍ തന്റെ ജാമ്യാപേക്ഷ വേളയില്‍ കുറ്റം ഏറ്റു പറഞ്ഞത്.

കഴിഞ്ഞ ജൂണിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. എന്നാല്‍ ട്രിഗ്‌സ് ഇതുവരെ കുറ്റം നിഷേധിച്ചിരുന്നു. കോളജിലെ ഏറ്റവും ബഹുമാന്യനായ സയന്‍സ് അധ്യാപകനാണ് താന്‍ എന്നായിരുന്നു ട്രിഗ്‌സ് ഇതു വരെ വാദിച്ചു കൊണ്ടിരുന്നത്. എസക്‌സ് കോടതിയില്‍ നടന്ന വിചാരണ വേളയില്‍ ട്രിഗ്‌സിനെതിരായ കുറ്റപത്രത്തില്‍ ചുമത്തിയിരിക്കുന്ന ആറ് ചാര്‍ജ്ജുകളും വായിച്ചു കേള്‍പ്പിച്ചു.

ഒടുവില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ജാമ്യ വേളയില്‍ 16 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുമായി ട്രിഗ്‌സ് സമ്പര്‍ക്കത്തിലേര്‍പ്പെടാന്‍ പാടിലെന്നും കോടതി മുന്നറിയിപ്പ് നല്‍കി. കണ്ടെടുത്ത ചിത്രങ്ങള്‍ അതിഭീകരമാം വിധം ലൈംഗീകതയുടെ അതിപ്രസരം ഉള്ളതാണെന്ന പൊലീസിന്റെ കണ്ടെത്തല്‍ കോടതി ശരിവെച്ചു.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 31 നും ഈ വര്‍ഷം ജൂണ്‍ 10 നും ഇടയിലാണ് കൂടുതല്‍ ചിത്രങ്ങളും എടുത്തതെന്നും ട്രിഗ്‌സ് സമ്മതിച്ചു. എന്നാല്‍ ചിത്രങ്ങളിലുള്ള കുട്ടികള്‍ ട്രിഗ്‌സിന്റെ സ്ഥാപനത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണോ എന്ന തരത്തിലുള്ള കൂടുതല്‍ വിവരങ്ങളൊന്നും കോടതി പുറത്ത് വിട്ടിട്ടില്ല.

Related Topics

Share this story