അങ്കാറ: ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് 2,756 ജീവനക്കാരെ തുർക്കിയിൽ പിരിച്ചുവിട്ടു. സൈനികർ, അധ്യാപകർ, സിവിൽ സർവീസ് ജീവനക്കാർ എന്നിവർ ജോലി നഷ്ടപ്പെട്ടവരിൽ ഉൾപ്പെടുന്നു.
2016ൽ പരാജയപ്പെട്ട പട്ടാളവിപ്ലവവുമായി ബന്ധപ്പെട്ട അന്വേഷണത്തെ തുടർന്നാണു നടപടി. അമേരിക്കയിൽ കഴിയുന്ന ഫെത്തുള്ള ഗുലെനാണ് അട്ടിമറിശ്രമത്തിനു പിന്നിൽ പ്രവർത്തിച്ചതെന്നാണ് തുർക്കി ആരോപിക്കുന്നത്.
പട്ടാള അട്ടിമറിയുമായി ബന്ധപ്പെട്ട് ഇതുവരെ 50,000 പേരെ അറസ്റ്റ് ചെയ്യുകയും ഒരു ലക്ഷത്തിലധികം സർക്കാർ ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.
Comments are closed.