Times Kerala

സിംകാർഡ് പോലും വേണ്ട, ഒരു രൂപക്ക് ഒരു ജിബി ഡേറ്റ, സെക്കൻഡിൽ 140 എംബി വേഗത; ജിയോക്ക് വെല്ലുവിളിയുമായി സ്റ്റാർട്ടപ്പ് കമ്പനി

 
സിംകാർഡ് പോലും വേണ്ട, ഒരു രൂപക്ക് ഒരു ജിബി ഡേറ്റ, സെക്കൻഡിൽ 140 എംബി വേഗത; ജിയോക്ക് വെല്ലുവിളിയുമായി സ്റ്റാർട്ടപ്പ് കമ്പനി

ഒരു രൂപക്ക് ഒരു ജിബി ഡേറ്റയുമായി ബാംഗ്ലൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് കമ്പനി രംഗത്ത്. ‘വൈഫൈ ഡബ്ബ’ എന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ് ജിയോക്ക് വെല്ലുവിളിയുമായി രംഗത്തെത്തിയിരിക്കുന്നത്. വൈഫൈ മോഡം വഴിയാണ് ഇവർ ഡേറ്റ നൽകുന്നത്. രാജ്യത്ത് ഏറ്റവും കുറഞ്ഞ ചെലവിൽ ഡേറ്റ നൽകുന്ന ജിയോയെക്കാൾ 360 ശതമാനത്തോളം വില കുറച്ചാണ് വൈഫൈ ഡബ്ബ ഡേറ്റ നൽകുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ ബാംഗളൂരിൽ മാത്രമാണ് ഇപ്പോൾ കമ്പനിയുടെ പ്രവർത്തനം. കമ്പനിയുടെ വൈഫൈ പോയിൻ്റുകൾ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ, കടകളിലും ഷോപ്പിംഗ് മാളുകളുകളിലുമായി സ്ഥാപിച്ചിട്ടുണ്ട്. ഒരു രൂപ മുടക്കിയാൽ ഈ വൈഫൈ പോയിൻ്റുകളിലേക്ക് കണക്ട് ചെയ്ത് ലഭിക്കുന്ന ഒടിപി എൻ്റർ ചെയ്താൽ ഇൻ്റർനെറ്റ് ഉപയോഗിച്ചു തുടങ്ങാം.

സെക്കൻഡിൽ 140 എംബി വേഗതയാണ് ഈ കണക്ഷന് ലഭിക്കുന്നത്. ഇൻസ്റ്റളേഷൻ ചാർജോ രജിസ്ട്രേഷനോ ഇതിന് ആവശ്യമില്ല. റീചാർജ് ചെയ്ത ഡേറ്റക്ക് എക്സ്പയറി ഡേറ്റും ഇല്ല. ഒപ്ടിക്കൽ ഫൈബറിനും വയർഡ് കണക്ടിവിറ്റിക്കും പകരം സൂപ്പർ നോഡ്സ് എന്ന സാങ്കേതിക വിദ്യയാണ് വൈഫൈ ഡബ്ബ ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ ഇതിനു ചെലവ് വളരെ കുറവാണ്.

Related Topics

Share this story