Times Kerala

ഷെയ്ന്‍ നിഗം ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് നിര്‍മാതാക്കളുടെ സംഘടന; അംഗീകരിക്കാനാകില്ലെന്ന് ”അമ്മ’

 
ഷെയ്ന്‍ നിഗം ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് നിര്‍മാതാക്കളുടെ സംഘടന; അംഗീകരിക്കാനാകില്ലെന്ന് ”അമ്മ’

കൊച്ചി: ഷെയ്ന്‍ നിഗവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിര്‍മാതാക്കളുമായി താരസംഘടനയായ അമ്മ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ചർച്ചക്കൊടുവിൽ ഷെയ്ന്‍ നിഗം ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് നിര്‍മാതാക്കളുടെ സംഘടന ആവശ്യപ്പെട്ടു . എന്നാല്‍ വിഷയത്തില്‍ സംഘടന ഷെയ്നൊപ്പം തന്നെയാണെന്നും നിര്‍മാതാക്കളുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്നും അമ്മ ഭാരവാഹികള്‍ അറിയിച്ചു.

ഷെയ്ന്‍ നിഗമിനെ മാനസികമായി പീഡിപ്പിക്കുന്ന നീക്കം നിര്‍മാതാക്കളുടെ ഭാഗത്ത് നിന്നു ഉണ്ടായെന്ന് അമ്മ ഭാരവാഹികള്‍ ആരോപിച്ചു. നിര്‍മാതാക്കളുടെ ആവശ്യം അപ്രായോഗികമാണെന്ന് ഇടവേള ബാബു പറഞ്ഞു ഉല്ലാസം സിനിമയുടെ ഡബ്ബിംഗ്‌നടത്താതിരിക്കുകയും വെയില്‍, കുര്‍ബാനി സിനിമകളുടെ ചിത്രീകരണം മുടങ്ങുകയും ചെയ്തതോടെയാണ് നിര്‍മാതാക്കളുടെ സംഘടന ഷെയ്‌ന് വിലക്കേര്‍പ്പെടുത്തിയത്. ഫെഫ്കയും അമ്മയും അടക്കമുള്ള സംഘടനകള്‍ പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ ഇടപെട്ടു. അമ്മയുടെ നിര്‍ദേശ പ്രകാരം ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് ഷെയ്ന്‍ പൂര്‍ത്തിയായിക്കിയിരുന്നുഎന്നാല്‍ ഒരു കോടി രൂപ നല്‍കണമെന്നാണ് ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതെക്കുറിച്ച് അവര്‍ നേരത്തേ സൂചന പോലും നല്‍കിയിരുന്നില്ല- അമ്മ ഭാരവാഹികള്‍ പറഞ്ഞു.

Related Topics

Share this story