Times Kerala

സൂപ്പര്‍ മിഡില്‍വെയ്റ്റ് കിരീടം വിജേന്ദര്‍ സിങ്ങിന്

 

ജയ്പുര്‍: പ്രഫഷനല്‍ ബോക്‌സിങ്ങില്‍ ഇന്ത്യയുടെ വിജേന്ദര്‍ സിങ്ങിന് പത്താമുദയം. സൂപ്പര്‍ മിഡില്‍വെയ്റ്റ് പോരാട്ടത്തില്‍ ആഫ്രിക്കന്‍ ചാംപ്യന്‍ ഘാനയുടെ ഏണസ്റ്റ് അമൂസുവിനെ ഇടിച്ചിട്ടാണ് വിജേന്ദറിന്റെ തുടര്‍ച്ചയായ പത്താം ജയം.

കരിയറിലെ പത്താം മല്‍സരത്തിനായി ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തിലെ റിങ്ങിലിറങ്ങിയ വിജേന്ദര്‍ പത്തു റൗണ്ടുകള്‍ നീണ്ട പോരാട്ടത്തിലാണ് ഏണസ്റ്റിനെ മറികടന്നത്. ജയത്തോടെ ഡബ്ലിയുബിഒ ഓറിയന്റല്‍ ഏഷ്യ പസിഫിക് സൂപ്പര്‍ മിഡില്‍വെയ്റ്റ് കിരീടങ്ങള്‍ വിജേന്ദര്‍ നിലനിര്‍ത്തി.

Related Topics

Share this story