Times Kerala

സ്തനത്തിലെ സ്‌ട്രെച്ച്മാര്‍ക്‌സ് മാററാം

 
സ്തനത്തിലെ സ്‌ട്രെച്ച്മാര്‍ക്‌സ് മാററാം

ശരീരത്തില്‍ സ്‌ട്രെച്ച്മാര്‍ക്‌സ് വരുന്നതു സാധാരണമാണ്. പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്. ഗര്‍ഭകാലത്തും പ്രസവശേഷവുമെല്ലാം ഇത് സര്‍വസാധാരണം.

വയര്‍, തുട തുടങ്ങിയ ശരീരഭാഗങ്ങളിലാണ് സ്‌ട്രെച്ച്മാര്‍ക്‌സ് വരാറ്. എന്നാല്‍ ചിലപ്പോള്‍ മാറിടത്തിടും ഇത്തരം പാടുകള്‍ വരാറുണ്ട്. സ്തനവലിപ്പും കൂടുതന്നതും കുറയുന്നതുമാണ് സ്‌ട്രെച്ച് മാർക്സിന്  ഇട വരുത്താണ്. ചര്‍മം ലിയുന്നതു തന്നെയാണ് ഇവിടെയും കാരണം.

ലേസര്‍ അടക്കമുള്ള മാര്‍ഗങ്ങള്‍ സ്തനത്തിലെ പാടുകള്‍ മാറ്റുവാന്‍ ഉണ്ടെങ്കിലും ഇവയ്ക്കു പോകാതെ ചില സ്വാഭാവിക മാര്‍ഗങ്ങള്‍ പരീക്ഷിയ്ക്കുന്നതായിരിയ്ക്കും നല്ലത്. ഇത്തരം വഴികളെന്തെന്നു നോക്കൂ,

നാച്വറല്‍ ഓയിലുകള്‍

നാച്വറല്‍ ഓയിലുകള്‍, അതായത് ഒലീവ് ഓയില്‍, ജൊജോബ ഓയില്‍, റോസ്‌മേരി ഓയില്‍ എന്നിവ പുരട്ടി മസാജ് ചെയ്യുന്നത് ഗുണം നല്‍കും.

ഉരുളക്കിഴങ്ങിന്റെ ജ്യൂസ്

ഉരുളക്കിഴങ്ങിന്റെ ജ്യൂസ് കോശങ്ങള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ പരിഹരിയ്ക്കുവാന്‍ നല്ലതാണ്. ഉരുളക്കിഴങ്ങിന്റെ ജ്യൂസ് കൊണ്ട് സ്തനത്തില്‍ മസാജ് ചെയ്യാം.

കറ്റാര്‍വാഴ ജെല്‍

കറ്റാര്‍വാഴയുടെ ജെല്‍ ഉപയോഗിച്ച് ചര്‍മത്തില്‍ മസാജ് ചെയ്യുന്നത് ഗുണം ചെയ്യും.

എള്ളെണ്ണ

സ്തനത്തിലെ സ്‌ട്രെച്ച്മാര്‍ക്‌സ് നീക്കുന്നതിന് എള്ളെണ്ണ നല്ലതാണ്. എള്ളെണ്ണ പുരട്ടി മസാജ് ചെയ്യാം.

ചെറുനാരങ്ങാനീര്

ചെറുനാരങ്ങാനീര് ചര്‍മത്തില്‍ പുരട്ടുന്നതും നല്ലതു തന്നെ.

കൊക്കോ ബട്ടര്‍

കൊക്കോ ബട്ടര്‍ ചര്‍മത്തില്‍ പുരട്ടുന്നതും ഗുണം ചെയ്യും. ഇത് ചര്‍മത്തിലെ വരള്‍ച്ച മാറ്റും.

Related Topics

Share this story