Times Kerala

മൈഗ്രൈൻ: പ്രധാന ലക്ഷണങ്ങളും, കാരണങ്ങളും

 

മൈഗ്രൈൻ ഉണ്ടാക്കുന്ന പ്രധാനകാരണങ്ങള്‍
ശാരീരികവും മാനസികവുമായ ഒട്ടേറെ കാരണങ്ങളാല്‍ മൈഗ്രേന്‍ ഉണ്ടാകാം. വിവിധ കാരണങ്ങളാല്‍തലച്ചോറിലെയും തലയോട്ടിയിലെയും രക്തക്കുഴലുകള്‍ക്കുണ്ടാകുന്ന സങ്കോചവികാസമാണ് മൈഗ്രേന് പ്രധാനമായും വഴിയൊരുക്കുന്നത്. മസ്തിഷ്കത്തിലെ ചില ഭാഗങ്ങളിലെ ഘടനാപരമായ മാറ്റം, വീക്കം, ചിലയിനം രാസപദാര്‍ഥങ്ങളുടെ അഭാവം ഇവയും മൈഗ്രേന് ഇടയാക്കും. മിക്കപ്പോഴും നെറ്റിയുടെ ഒരുവശത്തുനിന്നാണ് വേദന തുടങ്ങുക. ക്രമേണ ഇത് മറുവശത്തേക്കും തലയുടെ പിന്‍ഭാഗത്തേക്കുമൊക്കെ വ്യാപിക്കാന്‍ തുടങ്ങും.

വിങ്ങലോടുകൂടിയ വേദന മൈഗ്രേന്റെ പ്രത്യേകതകയാണ്. തലയുടെയോ ശരീരത്തിന്റെയോ ചലനങ്ങള്‍പോലും വേദന കൂട്ടാറുണ്ട്. “കൊടിഞ്ഞി’, “ചെന്നിക്കുത്ത്’ എന്നീ പേരുകളും മൈഗ്രേനുണ്ട്.

ലക്ഷണങ്ങള്‍
ദിവസങ്ങളോ ആഴ്ചകളോ ഇടവിട്ടുണ്ടാകുന്ന ശക്തമായ തലവേദന. തലയുടെ വശങ്ങളില്‍ വിങ്ങലുള്ള വേദനയോടെയാണ് മിക്കവരിലും മൈഗ്രേന്‍ തുടങ്ങുക. ഈ ഭാഗത്ത് രക്തക്കുഴലുകള്‍ ശക്തമായി തുടിക്കുന്നത് സ്പര്‍ശിച്ചറിയാനാകും. ചിലരില്‍ കണ്ണിന് ചുറ്റുമായാണ് വേദന തുടങ്ങുക. ഏതാനും സമയംകൊണ്ട് തലവേദന ശക്തിപ്രാപിക്കും. ഇരുണ്ട മുറിയില്‍ കിടക്കാന്‍ താല്‍പര്യം, ഓക്കാനം, ഛര്‍ദി എന്നിവയും കാണാറുണ്ട്.

അസമയത്തും അധികമായും കഴിക്കുന്ന ഭക്ഷണം, മസാല കൂടിയ ഭക്ഷണങ്ങള്‍.
അധിക വ്യായാമം.
മാനസികസമ്മര്‍ദം.
അധികമായ ലൈംഗികവേഴ്ച.
മദ്യപാനം, പുകവലി.
മലമൂത്രവിസര്‍ജനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഇവയും മൈഗ്രേന് ഇടയാക്കും.

സവിശേഷ ലക്ഷണങ്ങള്‍
തലയുടെ ഒരുവശത്ത് മാത്രമായി വിങ്ങുന്ന തരത്തിലുള്ള വേദന.
വെളിച്ചം കാണുകയോ ശബ്ദം കേള്‍ക്കുകയോ ചെയ്യുമ്പോള്‍കൂടുന്ന തലവേദന .
ഛര്‍ദി, ഓക്കാനം.
ഉറങ്ങി എഴുന്നേല്‍ക്കുമ്പോള്‍ തലവേദനയ്ക്ക് ആശ്വാസം.
തലവേദന ഉണ്ടാകുന്നതിന് മണിക്കൂറുകളോ ദിവസങ്ങളോ മുമ്പ് മൈഗ്രേന്‍ വരാന്‍ സാധ്യതയുണ്ടെന്നതിന്റെ സൂചനയായി 60 ശതമാനം പേര്‍ക്കും വിവിധ ലക്ഷണങ്ങള്‍അനുഭവപ്പെടാറുണ്ട്.

Related Topics

Share this story