Times Kerala

എസ്.സി പ്രൊമോട്ടര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

 
എസ്.സി പ്രൊമോട്ടര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: പട്ടികജാതി വികസന വകുപ്പില്‍ ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനായി പഞ്ചായത്ത്/മുനിസിപ്പല്‍ തലത്തില്‍ എസ്.സി. പ്രൊമോട്ടര്‍മാരായി നിയമിക്കുന്നതിലേയ്ക്ക് പട്ടികജാതി പട്ടികവര്‍ഗ്ഗ യുവതി-യുവാക്കളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. 2020 ഏപ്രില്‍ 01 മുതല്‍ ഒരു വര്‍ഷത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകര്‍ പ്ലസ്ടൂ അല്ലങ്കില്‍ തത്തുല്യ യോഗ്യതയുള്ളവരായിരിക്കണം. കൂടുതല്‍ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. 2020 ജനുവരി 01 ന് മുമ്പായി 40 വയസ്സ് പൂര്‍ത്തിയായവര്‍ അപേക്ഷിക്കാന്‍ യോഗ്യരല്ല. ജില്ലാതലത്തില്‍ 10 ശതമാനം ഒഴിവുകളില്‍ എസ്.എസ്.എല്‍.സി യോഗ്യതയുള്ള മൂന്ന് വര്‍ഷത്തെ സാമൂഹ്യ പ്രവര്‍ത്തന പരിചയമുള്ളവരെ നിയമിക്കും. പ്രായപരിധി 50 വയസ്സ് ആയിരിക്കും. നിശ്ചിത യോഗ്യതയും താല്‍പര്യവുമുള്ളവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം 2020 ഫെബ്രുവരി 07 ന് മുമ്പായി ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്ക് നല്‍കണം.കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0477 2252548

Related Topics

Share this story