Times Kerala

അസിസ്റ്റന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്

 
അസിസ്റ്റന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്

തൃശൂർ ജുവനൈൽ ജസ്റ്റിസ് ബോർഡിലേക്ക് അസിസ്റ്റന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. തൃശൂർ ജില്ലയിൽ താമസിക്കുന്നവർക്ക് അപേക്ഷിക്കാം. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യയും മലയാളത്തിലും ഇംഗ്ലീഷിലും ഡാറ്റ എൻട്രി ജോലികൾ ചെയ്യാനുള്ള പ്രാവീണ്യവുമാണ് യോഗ്യത. പ്രായപരിധി 35 വയസ്. ഒരു ഒഴിവാണ് ഉള്ളത്. താൽപര്യമുള്ളവർ ബയോഡാറ്റ, വയസ്, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം തൃശൂർ രാമവർമ്മപുരത്ത് പ്രവർത്തിക്കുന്ന ഗവ. ചിൽഡ്രൻസ് ഹോമിൽ ജനുവരി 30 ന് രാവിലെ 10 മണിക്ക് എത്തിച്ചേരണമെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസർ അറിയിച്ചു.

Related Topics

Share this story