Times Kerala

സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം

 
സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം

പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള തിരുവനന്തപുരം വെള്ളായണി ശ്രീ. അയ്യങ്കാളി മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂളിലേക്ക് 2020-21 അധ്യയനവര്‍ഷത്തെ 5, 7, പ്ലസ് വണ്‍ ക്ലാസുകളിലേക്ക് സ്‌പോര്‍ട്‌സില്‍ അഭിരുചിയുള്ള പട്ടികജാതി പട്ടികവര്‍ഗ്ഗ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കുന്നതിന് ജനുവരി 28 രാവിലെ 9 മുതല്‍ വാഴത്തോപ്പ് ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ സെലക്ഷന്‍ ട്രയല്‍ നടക്കും. വിദ്യാര്‍ത്ഥികള്‍ 4, 6, 10 ക്ലാസ് സ്‌കൂള്‍ മേധാവിയുടെ കത്ത്, ഫോട്ടോ, ജാതി/ ജനന സര്‍ട്ടിഫിക്കറ്‌റുകള്‍, സ്‌പോര്‍ട്‌സ് ഇനത്തില്‍ പങ്കെടുത്ത സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം ഹാജരാകണം. ഫിസിക്കല്‍ ടെസ്റ്റിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും പ്രവേശനം.

Related Topics

Share this story