Times Kerala

പുരികത്തില്‍ രോമം കുറവോ?

 
പുരികത്തില്‍ രോമം കുറവോ?

പുരികങ്ങളില്‍ രോമമില്ലാത്തത് പലരെയും അലട്ടുന്ന പ്രശ്‌നമാണ്. സൗന്ദര്യത്തിന് വളരെ പ്രധാനമായൊരു ഘടകം കൂടിയാണ് പുരികങ്ങള്‍. പുരികത്തില്‍ രോമങ്ങള്‍ കുറവെങ്കില്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പരിഹാരമാര്‍ഗങ്ങളുണ്ട്.

ആവണക്കെണ്ണ, വെളിച്ചെണ്ണ, കറ്റാര്‍ വാഴ, സവാള, ഉള്ളി, ഉലുവ എന്നിവയെല്ലാം പുരികവളര്‍ച്ചയ്ക്ക് സഹായിക്കുന്നവ തന്നെ. വീട്ടില്‍ തന്നെ ചെയ്യാവുന്ന ചെലവു കുറഞ്ഞ മാര്‍ഗങ്ങളാണിവ. തികച്ചും പ്രകൃതിദത്തമായതു കൊണ്ട് ദോഷവും വരില്ല. ഇത്തരം മാര്‍ഗങ്ങള്‍ പരീക്ഷിച്ചു നോക്കൂ, ഭംഗിയുള്ള പുരികങ്ങള്‍ നിങ്ങള്‍ക്കും സ്വന്തമാക്കാം.

ആവണക്കെണ്ണ പുരികത്തില്‍ രോമങ്ങള്‍ വളരാന്‍ സഹായിക്കുന്ന ഒന്നാണ്. ദിവസവും ഒന്നോ രണ്ടോ തുള്ളി ആവണക്കെണ്ണ പുരികത്തില്‍ പുരട്ടി തടവുക.അര മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം. ഇത് അടുപ്പിച്ചു ചെയ്യുന്നത് പുരികത്തില്‍ രോമങ്ങള്‍ നല്ലപോലെ വളരാന്‍ സഹായിക്കും.

വെളിച്ചെണ്ണയില്‍ ചെറുനാരങ്ങാത്തൊലി നല്ലപോലെ അരച്ചു ചേര്‍ത്ത് രാത്രി മുഴുവന്‍ വയ്ക്കുക. ഇത് രാവിലെ പുരികങ്ങളില്‍ പുരട്ടി നല്ലപോലെ മസാജ് ചെയ്യുക. രാത്രി കിടക്കുന്നതിന് മുന്‍പ് ചെയ്യുന്നതായിരിക്കും നല്ലത്. കാരണം ഇത് പുരട്ടി രണ്ടു മണിക്കൂര്‍ നേരത്തേയ്‌ക്കെങ്കിലും സൂര്യപ്രകാശമേല്‍ക്കുന്നത് ഒഴിവാക്കണം.

കറ്റാര്‍ വാഴയുടെ ജെല്ലും പുരികള്‍ക്ക് ഭംഗി നല്‍കാനും രോമവളര്‍ച്ചയ്ക്കും സഹായിക്കും. പ്രത്യേകിച്ച് പുരികം ത്രെഡ് ചെയ്ത ശേഷമുള്ള വേദന ഒഴിവാക്കാന്‍ ഇത് സഹായിക്കും. ഇതും കിടക്കുന്നതിനു മുന്‍പ് പുരട്ടുന്നതാണ് നല്ലത്.

സവാള, ചെറിയ ഉള്ളി എന്നിവയുടെ നീരും പുരികവളര്‍ച്ചയ്ക്കു സഹായിക്കും. ഇത് ഇടിച്ചു പിഴിഞ്ഞ് നീരെടുത്ത് പുരികത്തില്‍ പുരട്ടുകയോ ഇവ മുറിച്ച് പുരികത്തില്‍ ഉരസുകയോ ചെയ്യണം.

ഉലുവയും പുരികവളര്‍ച്ചയ്ക്ക് നല്ലതാണ്. ഇവ അരച്ച് പേസ്റ്റാക്കി പുരികത്തില്‍ പുരട്ടുക. അല്‍പസമയം കഴിഞ്ഞ് കഴുകിക്കളയാം. ഉലുവ, ബദാം എന്നിവ ഒരുമിച്ച് അരച്ച് പേസ്റ്റാക്കി പുരികത്തില്‍ പുരരട്ടുന്നതും ഗുണം ചെയ്യും.

പാലും പാലുല്‍പന്നങ്ങളും പുരികവളര്‍ച്ചയ്ക്ക് സഹായിക്കുന്ന ഘടകങ്ങള്‍ തന്നെയാണ്. പഞ്ഞി അല്‍പം പാലില്‍ മുക്കി പുരികത്തിന് മുകളില്‍ പുരട്ടാം. ഇത് രോമങ്ങളുടെ വേരിനെ ശക്തിപ്പെടുത്തും. പുരികത്തില്‍ കൂടുതല്‍ രോമങ്ങള്‍ വളരാന്‍ ഇത് സഹായിക്കുകയും ചെയ്യും

Related Topics

Share this story