Times Kerala

ഓട്‌സ് കൊണ്ട് ഫേസ് സ്‌ക്രബര്‍

 
ഓട്‌സ് കൊണ്ട് ഫേസ് സ്‌ക്രബര്‍

ഓട്‌സ് നല്ലൊരു ഭക്ഷണമാണെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് സൗന്ദര്യസംരക്ഷണത്തിനും ഉപയോഗിക്കാം.

ഓട്‌സ് കൊണ്ട് നല്ലൊന്നാന്തരം ഫേസ് സ്‌ക്രബറുകള്‍ ഉണ്ടാക്കാം. അതും തികച്ചും സ്വാഭാവിക രീതിയില്‍ രാസവസ്തുക്കളൊന്നും തന്നെ കലരാതെ.

ഓട്‌സില്‍ അല്‍പം തേന്‍ ചേര്‍ത്ത് ഫേസ് സ്‌ക്രബറായി ഉപയോഗിക്കാം. മുഖം വരളാതിരിക്കാന്‍ ഇത് സഹായിക്കുമന്നതാണ് ഏറ്റവും വലിയ ഗുണം.

ഓട്‌സ്, ചെറുനാരങ്ങ എന്നിവ ചേര്‍ത്തും ഫേസ് സ്‌ക്രബറുണ്ടാക്കാം. ഓട്്‌സ് പൊടിച്ച് ഇതില്‍ ചെറുനാരങ്ങാനീര് ചേര്‍ത്ത് മുഖത്തിട്ട് സ്‌ക്രബ് ചെയ്യാം. ഇത് മുഖം തിളങ്ങാന്‍ സഹായിക്കും. മുഖത്തിന് നിറം നല്‍കാനും ഇത് നല്ലതാണ്.

ഓട്‌സും ഒലീവ് ഓയിലും ചേര്‍ത്ത് നല്ല സ്‌ക്രബറുണ്ടാക്കാം. ഒലീവ് ഓയിലില്‍ ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമുണ്ട്. ഇത് നല്ലൊരു സണ്‍സ്‌ക്രീന്‍ കൂടിയാണ്. ചെറുപ്പം തോന്നിക്കാന്‍ ഈ ഫേസ് സ്‌ക്രബര്‍ വളരെ നല്ലതാണ.്

ഓട്‌സ് പൊടിച്ചതും തക്കാളിയും ചേര്‍ത്തും നല്ല ഫേസ് സ്‌ക്രബറുണ്ടാക്കാം. തക്കാളിയിലെ ആന്റി ഓക്‌സിഡന്റുകള്‍ മുഖക്കുരു തടയാനും ബ്ലാക് ഹെഡ്‌സ് അകറ്റാനും സഹായിക്കും. ഇത് ആഴ്ചയില്‍ രണ്ടു മൂന്നു തവണയെങ്കിലും ചെയ്താല്‍ മുഖത്തിന് സൗന്ദര്യം വര്‍ദ്ധിക്കും.

ഓട്‌സ്, കുക്കുമ്പര്‍ എന്നിവ ചേര്‍ത്തും നല്ല ഫേസ് സ്‌ക്രബറുണ്ടാക്കാന്‍ സാധിയ്ക്കും. കുക്കമ്പര്‍ അരച്ച് ഓട്‌സില്‍ കലര്‍ത്തി ഫേസ് പായ്ക്കുണ്ടാക്കാം. ഇത് മൃതചര്‍മം അകറ്റുന്നതിനും ചര്‍മത്തിന് മാര്‍ദവം നല്‍കുന്നതിനും സഹായിക്കും.

പാലും ഓട്‌സും ചേര്‍ത്തും നല്ല ഫേസ് സ്‌ക്രബറുണ്ടാക്കാം. ഓട്‌സ് പൊടിച്ചതില്‍ പാല്‍ ചേര്‍ത്ത് മുഖത്തു തേക്കുക. ഒരു മിനിറ്റു വച്ച ശേഷം സ്‌ക്രബ് ചെയ്യാം. മുഖം വരളാതിരിക്കാന്‍ സഹായിക്കുന്ന ഒരു ഫേസ് പായ്ക്ക് കൂടിയാണ് ഇത്.

ഇത്തരം സ്‌ക്രബറുകളില്‍ രാസവസ്തുക്കള്‍ കലരാത്തതു കൊണ്ട് ചര്‍മത്തിന് ദോഷം ചെയ്യില്ലെന്ന ഗുണം കൂടിയുണ്ട്. മാത്രമല്ല, നിത്യോപയോഗ സാധനങ്ങളായതു കൊണ്ട് ചെലവും കുറഞ്ഞു കിട്ടും.

Related Topics

Share this story