Times Kerala

ഇഗ്നോയില്‍ വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

 
ഇഗ്നോയില്‍ വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

ഇന്ദിരാഗാന്ധി നാഷ്ണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (ഇഗ്നോ) നടത്തുന്ന ഇംഗ്ലീഷ്, ഹിന്ദി പൊളിറ്റിക്‌സ്, ഇക്കണോമിക്‌സ്, ഹിസ്റ്ററി, സോഷ്യോളജി, സോഷ്യല്‍വര്‍ക്‌സ്, സൈക്കോളജി, ടൂറിസം, കൊമേഴ്‌സ്, ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ കോഴ്‌സുകളിലേക്കും ഡിപ്ലോമ ഇന്‍ ക്രിയേറ്റീവ് റൈറ്റിങ്ങ് ഇന്‍ ഇംഗ്ലീഷ്, ഗൈഡന്‍സ്, ടീച്ചിങ്ങ് ഓഫ് ഇംഗ്ലീഷ്, ഫങ്ങ്ഷണല്‍ ഇംഗ്ലീഷ്, കമ്മ്യൂണിക്കേറ്റീവ് അറബിക് ലാംഗ്വേജ് കോഴ്‌സുകളിലേക്കും അപേക്ഷിക്കാം. പഠന സാമഗ്രികളും കൗണ്‍സലിങ് ക്ലാസുകളും സൗജന്യമാണ്. പി ന്നാക്കക്കാര്‍ക്ക് നിയമാനുസൃത ഫീസ് ആനുകൂല്യം ലഭിക്കും. താത്പര്യമുളളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ രണ്ട് സെറ്റ് കോപ്പികളും മൂന്ന് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകളും സഹിതം വടക്കഞ്ചേരിയിലുളള ഇഗ്നോ സ്‌പെഷ്യല്‍ സ്റ്റഡി സെന്ററില്‍ എത്തണമെന്ന് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍ : 9288853568.

Related Topics

Share this story