Times Kerala

ബസില്‍ ഓടിക്കയറി മഞ്ജു വാര്യര്‍: അന്തം വിട്ട് യാത്രക്കാര്‍; വീഡിയോ വൈറൽ

 
ബസില്‍ ഓടിക്കയറി മഞ്ജു വാര്യര്‍: അന്തം വിട്ട് യാത്രക്കാര്‍;  വീഡിയോ വൈറൽ

തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ കെഎസ്ആര്‍ടിസി ബസിലേക്ക് ഓടിക്കയറിയ യാത്രക്കാരെ കണ്ട് യാത്രികരെല്ലാം ആദ്യമൊന്നു ഞെട്ടി. കണ്ടു നിന്നവര്‍ ‘ദേ മഞ്ജു വാര്യര്‍..’ എന്ന് പറയുമ്പോഴേക്കും ഒരു കുസൃതി ചിരിയുമായി താരം ബസില്‍ നിന്ന് ഇറങ്ങി വന്നു.

ചുമലില്‍ ബാഗ് ഇട്ട് അല്‍പ്പം ടെന്‍ഷനോടെ അകലേ നിര്‍ത്തിയിട്ടിരിക്കുന്ന കെഎസ്ആര്‍ടിസി ബസിലേക്ക് ഓടി കയറുകയായിരുന്നു. സിനിമാ ഷൂട്ടിങിന്റെ ലക്ഷണങ്ങള്‍ ആദ്യമേ ഉണ്ടായിരുന്നെങ്കിലും പെട്ടെന്ന ലേഡീ സൂപ്പര്‍ സ്റ്റാറിനെ കണ്ട അങ്കലാപ്പിലായിരുന്നു ചുറ്റുമുള്ളവര്‍. അതിവേഗം ഷൂട്ടിങ് പൂര്‍ത്തിയാക്കിയ നടി വന്ന കാറില്‍ തന്നെ തിരിച്ച് പോയി.

Related Topics

Share this story