Times Kerala

നിങ്ങള്‍ അമിതമായി മദ്യപിയ്ക്കുന്നുവോ?

 
നിങ്ങള്‍ അമിതമായി മദ്യപിയ്ക്കുന്നുവോ?

മദ്യപാനം ആരോഗ്യത്തിന് നല്ലതല്ലെന്ന കാര്യം എല്ലാവര്‍ക്കും അറിയാം. എങ്കിലും പലര്‍ക്കും ഈ ശീലം ഉപേക്ഷിയ്ക്കാനാവില്ല.

ഒരു ശീലമായി മാറുമ്പോള്‍ മിതമായ തോതിലുള്ള മദ്യപാനത്തിന്റെ അളവ് പലരും മറന്നെന്നു വരും. കഴിയ്ക്കുന്ന മദ്യത്തിന്റെ തോത് കൂടുതലാണോ കുറവാണോ എന്നു തിരിച്ചറിയാനും പലര്‍ക്കും സാധിയ്ക്കുകയുമില്ല.

നിങ്ങള്‍ അമിതമായി മദ്യപിയ്ക്കുന്നുണ്ടോയെന്നു തിരിച്ചറിയാന്‍ ചില ലക്ഷണങ്ങള്‍ നിങ്ങളുടെ ശരീരം തന്നെ കാണിച്ചു തരും. ഇത്തരം ലക്ഷണങ്ങള്‍ ഏതൊക്കെയെന്നു നോ്ക്കൂ,

തൂങ്ങിയ കണ്ണുകള്‍

തൂങ്ങിയ കണ്ണുകള്‍ സാധാരണയായി അമിതമദ്യപാനശീലമുള്ളവര്‍ക്ക് വരുന്ന ഒരു പ്രശ്‌നമാണ്. കണ്ണിന്റെ അടിഭാഗം വീര്‍ത്തിരിയ്ക്കും. കണ്ണുകള്‍ ചുവന്നുമിരിയ്ക്കും.

വയര്‍

വയര്‍ ചാടുന്നതും അമിതമദ്യപാനത്തിന്റെ ഒരു ലക്ഷണം തന്നെയാണ്. മദ്യത്തിന്റെ കൊഴുപ്പ് അരയിലും വയറ്റിലുമായി അടിഞ്ഞു കൂടും.

സ്ഥിരമായി തല വേദനിയ്ക്കുന്നു

മറ്റു രോഗങ്ങളില്ല, നിങ്ങള്‍ സ്ഥിരമായി മദ്യം കഴിയ്ക്കുന്നയാളുമാണെന്നിരിയ്ക്കട്ടെ, രാവിലെ എഴുന്നേറ്റാല്‍ സ്ഥിരമായി തല വേദനിയ്ക്കുന്നുവെങ്കില്‍ ഇതും മദ്യപാനശീലം കൂടുന്നുവെന്നതിന്റെ ഒരു തെളിവാണ്.

മുഖം വീര്‍ത്തിരിയ്ക്കുന്നത്

മുഖം വീര്‍ത്തിരിയ്ക്കുന്നത് അമിത മദ്യപാനത്തിന്റെ മറ്റൊരു ലക്ഷണമാണ്. മദ്യം മുഖപേശികളില്‍ വെള്ളം തടഞ്ഞു നിര്‍ത്തുന്നതാണ് കാരണം.

തടി

പെട്ടെന്ന് ശരീരത്തിന്റെ തടി വര്‍ദ്ധിയ്ക്കുന്നതും ചിലപ്പോള്‍ അമിതമദ്യപാനം കാരണമാകാം.

ഓര്‍മ

അമിത മദ്യപാനം ഓര്‍മപ്രശ്‌നങ്ങളുണ്ടാക്കും. എന്താണ് സംഭവിച്ചതെന്ന് നിങ്ങള്‍ക്ക് ഒാര്‍ത്തെടുക്കുവാന്‍ ബുദ്ധിമുട്ടുണ്ടായെന്നു വരും.

കൂടുതല്‍ മദ്യം

മദ്യം ശീലമാകുമ്പോള്‍ കഴിയ്ക്കുന്ന മദ്യത്തിന്റെ അളവ് പോരാതെ വരും. മദ്യം നല്‍കുന്ന സുഖം ലഭിയ്ക്കുവാന്‍ കൂടുതല്‍ കുടിയ്ക്കണമെന്നു തോന്നും. ഇത് സ്വാഭാവികമായി മദ്യത്തിന്റെ അളവ് വര്‍ദ്ധിപ്പിയ്ക്കും.

ഏകാഗ്രത

ഏകാഗ്രത കുറയുന്നതാണ് അമിതമദ്യപാനത്തിന്റെ മറ്റൊരു ലക്ഷണം. ചെയ്യുന്ന ജോലികള്‍ കൃത്യമായ ചെയ്യാന്‍ സാധിച്ചെന്നു വരില്ല.

ഊര്‍ജനില

ശരീരത്തിന്റെ ഊര്‍ജനില താഴുന്നതാണ് മറ്റൊരു ലക്ഷണം. നിങ്ങളുടെ ശക്തിയും ഊര്‍ജവും ഉന്മേഷവുമെല്ലാം മദ്യം ഊറ്റിയെടുക്കും.

Related Topics

Share this story