Times Kerala

ആയുര്‍വേദത്തിലെ സ്തനാരോഗ്യ രഹസ്യങ്ങള്‍

 
ആയുര്‍വേദത്തിലെ സ്തനാരോഗ്യ രഹസ്യങ്ങള്‍

സ്തനങ്ങളുടെ ആരോഗ്യവും ഭംഗിയും സ്ത്രീ ശരീരത്തില്‍ പ്രത്യേക പ്രാധാന്യമര്‍ഹിയ്ക്കുന്ന ഒന്നാണ്. ശരീരഭംഗിയില്‍ സ്തനങ്ങള്‍ക്ക് പ്രത്യേക സ്ഥാനവുമുണ്ട്.

സ്തനങ്ങളുടെ ഭംഗി മാത്രമല്ല, ആരോഗ്യവും വളരെ പ്രധാനമാണ്. സ്തനാരോഗ്യത്തിന് പല വഴികളുമുണ്ട്. ചില തരം ഭക്ഷണങ്ങള്‍ മുതല്‍ വ്യായാമങ്ങള്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നു.

ആയുര്‍വേദപ്രകാരം സ്തനാരോഗ്യ സംരക്ഷണത്തിന് പല വഴികളുമുണ്ട്. സ്തനാരോഗ്യത്തിനും ഭംഗിയ്ക്കും ആയുര്‍വേദം പറയുന്ന വഴികളെന്തെന്നു നോക്കൂ,

അണ്ടര്‍വയര്‍ ബ്രാ

അണ്ടര്‍വയര്‍ ബ്രാ ഒഴിവാക്കാനാണ് ആയുര്‍വേദം പറയുന്നത്. ഇത് സ്തനാകൃതി നല്‍കുമെങ്കിലും ആരോഗ്യത്തിന് ദോഷം വരുത്തും. ഇവ സ്തനങ്ങളിലേയ്ക്കുള്ള ലിംഫാറ്റിക് ഫഌയിഡ് ഒഴുക്ക് തടസപ്പെടുത്തും.

കാപ്പി

സ്തനാരോഗ്യത്തിന് കാപ്പി ഒഴിവാക്കാനും ആയുര്‍വേദം പറയുന്നു. കാപ്പിയില്‍ ഈസ്‌ട്രോജെനിക് കെമിക്കലുകളുണ്ട്. ഇത് ശരീരത്തില്‍ ഡീഹൈഡ്രേഷന്‍ വരുത്തും.

മസാജ്
സതനത്തില്‍ ധാരാളം ഫാററി ടിഷ്യുവുണ്ട്. ഇതുകൊണ്ടുതന്നെ ശരീരത്തിന്റെ മറ്റു ഭാഗങ്ങള്‍ക്കൊപ്പം രക്തപ്രവാഹം ഇവിടെയുണ്ടായെന്നു വരില്ല. ഇതുകൊണ്ടുതന്നെ വിഷാംശങ്ങള്‍ സ്തനത്തില്‍ അടിഞ്ഞു കൂടാനുള്ള സാധ്യതയും വര്‍ദ്ധിയ്ക്കുന്നു. ദിവസവും മാറിടങ്ങള്‍ ഒലീവ് ഓയില്‍, എള്ളെണ്ണ എന്നിവ കൊണ്ട് മസാജ് ചെയ്യുന്നത് ഗുണം നല്‍കും.

വ്യായാമം

സ്തനങ്ങള്‍ക്കുള്ള വ്യായാമങ്ങളുണ്ട്. ഇവ ചെയ്യുന്നത് സ്തനാകൃതിയ്ക്കും ആരോഗ്യത്തിനും ഒരുപോലെ ഗുണകരമാണ്.

ഡീപ് ബ്രീത്തിംഗ്

ഡീപ് ബ്രീത്തിംഗ് സതനാരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് ആയുര്‍വേദം പറയുന്നു. ഇത് ടെന്‍ഷന്‍ കുറയ്ക്കും. വിഷാംശം പുറന്തള്ളും.

ബ്രഷ്

ഒരു ബ്രഷ് ഉപയോഗിച്ച് മാറിടങ്ങള്‍ക്കു ചുറ്റും ബ്രഷ് ചെയ്യുക. ഇഥ് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും.

ഓര്‍ഗാനിക് ഭക്ഷണങ്ങള്‍

ഓര്‍ഗാനിക് ഭക്ഷണങ്ങള്‍ ഈസ്‌ട്രോജെനിക് കെമിക്കലുകളില്‍ നിന്നും വിമുക്തമാണ്. ഇവ ഉപയോഗിയ്ക്കുന്നത് നല്ലതാണ്.

പ്രോസസ്ഡ് ഭക്ഷണങ്ങള്‍

ടോക്‌സിന്‍ അടങ്ങിയ പ്രോസസ്ഡ് ഭക്ഷണങ്ങള്‍ ഉപേക്ഷിയ്ക്കുക. ഇത് സ്തനാരോഗ്യത്തിന് ഗുണകരമാണ്.

Related Topics

Share this story