Times Kerala

സ്ത്രീകളിലെ ലൈംഗികതാല്പര്യം വര്‍ദ്ധിപ്പിക്കാം

 
സ്ത്രീകളിലെ ലൈംഗികതാല്പര്യം വര്‍ദ്ധിപ്പിക്കാം

നിങ്ങളോടൊപ്പമുള്ള ലൈംഗിക ജീവിതത്തില്‍ പങ്കാളി തൃപ്തിയില്ലാത്തവനാണ് എന്ന് വരുന്നത് സുഖകരമായ കാര്യമല്ല. അതിനാല്‍ തന്നെ ഈ സാഹചര്യത്തില്‍ പങ്കാളിയെ തൃപ്തിപ്പെടുത്താന്‍ ചില വഴികള്‍ കണ്ടെത്തേണ്ടതുണ്ട്.

സ്ത്രീകളിലെ ലൈംഗികതൃഷ്ണയുടെ അളവനുസരിച്ചാവും അവരുടെ ലൈംഗികബന്ധത്തിലുള്ള താല്പര്യം. സ്വന്തം ലൈംഗിക താല്പര്യങ്ങളെയും, പങ്കാളിയുടെ താല്പര്യങ്ങളെയും തൃപ്തിപ്പെടുത്താനാവാതെ വന്നാല്‍ അത് പല ദാമ്പത്യപ്രശ്നങ്ങള്‍ക്കും കാരണമാകും. ഇന്ന് നടക്കുന്ന വിവാഹമോചനത്തിന്‍റെ എണ്ണം നോക്കിയാല്‍ അതിന്‍റെ രൂക്ഷത നിങ്ങള്‍ക്ക് ബോധ്യമാകും.

അസംതൃപ്തമായ ലൈംഗിക ബന്ധം വിവാഹമോചനങ്ങളുടെ ഒരു പ്രധാന കാരണമാണ്. സ്ത്രീകളിലെ ലൈംഗിക താല്പര്യം കുറയുന്നത് പുരുഷന്മാരില്‍ അസംതൃപ്തിക്ക് കാരണമാകും. ബന്ധങ്ങളിലെ അകല്‍ച്ച കുടുംബജീവിതം അസ്ഥിരമാക്കും. സംത്യപ്തവും സന്തോഷകരവുമായ ദാമ്പത്യ ജിവിതത്തിന് ലൈംഗികതയെ സജീവമാക്കി നിര്‍‌ത്തേണ്ടതുണ്ട്.

ലൈംഗികതൃഷ്ണയെ വര്‍ദ്ധിപ്പിക്കുന്ന നിരവധി ഭക്ഷണങ്ങളുണ്ട്. പ്രകൃതിദത്തമായ ഇത്തരം ഭക്ഷണങ്ങള്‍ ബന്ധങ്ങളെ സന്തോഷകരമാക്കാന്‍ സഹായിക്കും. അത്തരം ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

സെലറി

ഇന്ത്യന്‍ വിപണിയില്‍ സുലഭമായ ഈ ഇനം പാചകത്തില്‍ ധാരാളമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ആന്‍ഡ്രോസ്റ്റീറോണ്‍ എന്ന ഇതിലെ ഘടകം ലൈംഗികതയെ സജീവമാക്കും. ഗന്ധമില്ലാത്ത ഈ ഹോര്‍മോണ്‍ ലൈംഗിക ഉത്തേജനം നല്കുന്നതാണ്.

അവൊക്കാഡൊ

ഫോളിക് ആസിഡ് സ്ത്രീകള്‍ക്ക് അത്യാവശ്യമായ ഒന്നാണ്. ശാരീരികമായും, ഊര്‍ജ്ജത്തിന്‍റെ കാര്യത്തിലും പിന്നോക്കം നില്‍ക്കുന്ന സ്ത്രീകള്‍ക്ക് അവരുടെ ആരോഗ്യത്തിന് ഫോളിക് ആസിഡ് നിര്‍ണ്ണായകമാണ്. പൊട്ടാസ്യം, വിറ്റാമിന്‍ ബി 6 എന്നിവയും അവൊക്കാഡോയില്‍ അടങ്ങിയിട്ടുണ്ട്.

മുട്ട

ലൈംഗികതയെ ശക്തിപ്പെടുത്തുന്ന മറ്റൊന്നാണ് മുട്ട. വിറ്റാമിന്‍ ബി 5, ബി 6 എന്നിവ ഉയര്‍ന്ന തോതില്‍ അടങ്ങിയ മുട്ട ഹോര്‍മോണ്‍ ബാലന്‍സ് നേടാന്‍ സഹായിക്കും.

കക്ക

സ്ത്രീകളിലെ ലൈംഗികതാല്പര്യം വര്‍ദ്ധിപ്പിക്കാന്‍ മികച്ച ശേഷിയുള്ളതാണ് കക്കയിറച്ചി. സിങ്ക് ഉയര്‍ന്ന തോതില്‍ അടങ്ങിയ കക്കയിറച്ചി ലൈംഗികശേഷി ഉയര്‍ത്തും. കക്കയിറച്ചി ഭക്ഷണത്തോടൊപ്പം കഴിക്കുന്നതിലൂടെ പുരുഷന്മാരില്‍ ബീജത്തിന്‍റെ അളവ് കൂട്ടാനാവും.

സ്‌ട്രോബെറി

സ്ത്രീകളുടെ ലൈംഗിക താല്‍പര്യം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ് സ്‌ട്രോബെറി.

ഡാര്‍ക് ചോക്ലേറ്റ്‌

ഡാര്‍ക് ചോക്ലേറ്റില്‍ ഫീനൈലീഥൈലമീന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് സ്ത്രീകളിലെ ലൈംഗികതാല്‍പര്യം വര്‍ദ്ധിപ്പിയ്ക്കുവാന്‍ സഹായിക്കും.

ബ്ലൂബെറി

ബ്ലൂബെറി സ്ത്രീകളുടെ ലൈംഗിക താല്‍പര്യം വര്‍ദ്ധിപ്പിയ്ക്കുന്ന മറ്റൊരു ഭക്ഷണവസ്തുവാണ്.

തണ്ണിമത്തന്‍

തണ്ണിമത്തനില്‍ ഐ സിട്രുലിന്‍ എന്നൊരു ഘടകം അടങ്ങിയിട്ടുണ്ട്. ഇത് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. സ്ത്രീകളുടെ ലൈംഗിക താല്‍പര്യം കൂട്ടും. ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

സ്ത്രീകളിലെ ലൈംഗികതൃഷ്ണ ഉയര്‍ത്തുന്നത് കൊണ്ടുള്ള ഗുണങ്ങള്‍.

സന്തോഷകരമായ ജീവിതം.

സ്വന്തം പ്രതിഛായ വര്‍ദ്ധിപ്പിക്കല്‍.

പങ്കാളിക്കൊപ്പമുള്ള സന്തുഷ്ടമായ വൈവാഹിക ബന്ധം

പങ്കാളിയുടെ ആരോഗ്യവും സന്തോഷവും.

കുടുംബജീവിതവും ജോലിയും തമ്മിലുള്ള സന്തുലനം.

Related Topics

Share this story