Times Kerala

ബീജം കൂട്ടാം, 7 സിംപിള്‍ വഴികളിലൂടെ

 
ബീജം കൂട്ടാം, 7 സിംപിള്‍ വഴികളിലൂടെ

പുരുഷന്മാര്‍ക്കുണ്ടാകുന്ന ലൈംഗിക പ്രശ്‌നങ്ങളില്‍ പ്രധാനമാണ്‌ ബീജങ്ങളുടെ എണ്ണക്കുറവ്‌. പുരുഷവന്ധ്യതയ്‌ക്കു കാരണാകുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണിത്‌.

ഇതിന്‌ കാരണമാകുന്ന ധാരാളം ഘടകങ്ങളുണ്ട്‌. ഇതില്‍ ജീവിതചര്യകള്‍ വരെ ചില അസുഖങ്ങള്‍ വരെ കാരണമാകും.

ബീജക്കുറവിന്‌ ചികിത്സകള്‍ ലഭ്യമാണ്‌. എന്നാല്‍ ഇതിനു മുന്‍പ്‌ ഈ പ്രശ്‌നത്തിന്‌ ചില സിംപിള്‍ പരിഹാരങ്ങളും ലഭ്യമാണ്‌്‌. ഇവയെന്തൊക്കെയെന്നു നോക്കൂ,

ഡയറ്റ്‌

ആരോഗ്യകരമായ ഭക്ഷണരീതി ബീജങ്ങളുടെ എണ്ണത്തിനും ആരോഗ്യത്തിനും ഏറെ അത്യാവശ്യമാണ്‌. ബാലന്‍സ്‌ ചെയ്‌തു കൊണ്ടുള്ള ഒരു ഡയറ്റ്‌ സ്വീകരിയ്‌ക്കുക. പച്ചക്കറികളും പഴവര്‍ഗങ്ങളും സിങ്ക അടങ്ങിയ ഭക്ഷണങ്ങളുമെല്ലാം ഡയറ്റില്‍ ഉള്‍പ്പെടുത്തുക.

ശീലങ്ങള്‍

ശീലങ്ങള്‍ ബീജാരോഗ്യത്തിന്‌ വളരെ പ്രധാനം. പുകവലി, മദ്യപാന ശീലങ്ങള്‍ ബീജാരോഗ്യത്തെ ബാധിയ്‌ക്കുന്നവയാണ്‌. പുകവലി ബീജങ്ങളുടെ ചലനശേഷിയെ വരെ ബാധിയ്‌ക്കും.

ചൂട്‌

ചൂട്‌ ബീജങ്ങളുടെ എണ്ണക്കുറവിനുള്ള ഒരു പ്രധാന കാരണമാണ്‌. വൃഷണങ്ങള്‍ ചൂടാകാതെ സൂക്ഷിയ്‌ക്കുക. ചൂടു കൂടിയ കാലാവസ്ഥ, ചൂടുവെള്ളത്തിലുള്ള കുളി, വല്ലാതെ ഇറുകിയ അടിവസ്‌ത്രങ്ങള്‍ തുടങ്ങിയവയെല്ലാം ഒഴിവാക്കേണ്ടവ തന്നെ.

കെമിക്കലുകള്‍, റേഡിയേഷന്‍

കെമിക്കലുകള്‍, റേഡിയേഷന്‍ തുടങ്ങിയവ പലപ്പോഴും ബീജക്കുറവിനുള്ള ഒരു പ്രധാന കാരണമാകാറുണ്ട്‌. മൊബൈല്‍ പാന്റ്‌സിന്റെ പോക്കറ്റില്‍ സൂക്ഷിയ്‌ക്കുന്നതു പോലും ചിലപ്പോള്‍ വിനയാകും. ഇത്തരം ശീലങ്ങള്‍ ഉപേക്ഷിയ്‌ക്കുക.

സ്‌ട്രെസ്‌

സ്‌ട്രെസ്‌ ബീജക്കുറവിനുള്ള ഒരു പ്രധാന കാരണമാണ്‌. റിലാക്‌സ്‌ ചെയ്യാനുള്ള വഴികള്‍ കണ്ടെത്തുക.

ഫോളിക്‌ ആസിഡ്‌

ഫോളിക്‌ ആസിഡ്‌ സാധാരണയായി ഗര്‍ഭിണികളായ സ്‌ത്രീകള്‍ക്കും ഗര്‍ഭധാരണത്തിന്‌ തയ്യാറെടുക്കുന്നവര്‍ക്കുമാണെന്നാണ്‌ പൊതുവെയുള്ള ധാരണ. ഇത്‌ വാസ്‌തവവുമാണ്‌. എന്നാല്‍ ബീജങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിയ്‌ക്കുന്നതിലും ഇത്‌ പ്രധാന പങ്കു വഹിയ്‌ക്കുന്നുണ്ട്‌. ഇവയടങ്ങിയ ചീര പോലുള്ള ഭക്ഷണങ്ങളോ സപ്ലിമെന്റുകളോ കഴിയ്‌ക്കുക.

അമിതവണ്ണം

വ്യായാമക്കുറവും അമിതവണ്ണവുമെല്ലാം ശരീരത്തിന്റെ ആരോഗ്യത്തിനെന്ന പോലെ ബീജങ്ങളുടെ ആരോഗ്യത്തിനും നല്ലതല്ല. ഇവയില്‍ നിന്നും വിടുതല്‍ നേടുക.

Related Topics

Share this story