Times Kerala

പ്രസവശേഷം വജൈന ലൂസായെങ്കില്‍

 
പ്രസവശേഷം വജൈന ലൂസായെങ്കില്‍

പ്രസവശേഷം സ്ത്രീ ശരീരത്തില്‍ മാറ്റങ്ങള്‍ സ്വാഭാവികമാണ്. ഇതിലൊന്നാണ് വജൈന അഥവാ യോനീഭാഗം അയയുന്നത്.

പ്രസവത്തില്‍ വജൈനയിലെ മസിലുകള്‍ അയയുന്നതാണ് ഇതിനു കാരണം. പ്രത്യേകിച്ച് സാധാരണ പ്രസവത്തില്‍. കുഞ്ഞിന് പുറത്തു വരാന്‍ ശരീരം ചെയ്തു കൊടുക്കുന്ന സൗകര്യമെന്നു വേണെങ്കില്‍ പറയാം.

പ്രസവശേഷം വജൈന ലൂസാകുന്നത് ലൈംഗികബന്ധത്തില്‍ ചിലപ്പോള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കാറുണ്ട്. സുഖകരമായ ലൈംഗികതയ്ക്ക് ഇത് തടസം നില്‍ക്കും.

വജൈന അയയുന്നതിന്റെ കാരണത്തെ പറ്റിയും ഇതിനുള്ള സ്വാഭാവിക പരിഹാരത്തെക്കുറിച്ചും അറിയൂ,

പ്രായം

പ്രായം ഇതില്‍ ഒരു പ്രധാന ഘടകമാണ്. പ്രായമേറുന്തോറും വജൈന കൂടുതല്‍ അയയുന്നത് സ്വാഭാവികം. പ്രായമേറിയുന്ന ഗര്‍ഭധാരണമെങ്കില്‍ കൂടുതല്‍ പ്രശ്‌നമുണ്ടാകും.

പ്രസവത്തിന്റെ എണ്ണം

പ്രസവത്തിന്റെ എണ്ണം കൂടുന്തോറും യോനിയിലെ മസിലുകള്‍ കൂടുതല്‍ അയയുന്നത് സ്വാഭാവികമാണ്. പ്രത്യേകിച്ച് സാധാരണ പ്രസവമെങ്കില്‍.

കുഞ്ഞിന്റെ വലിപ്പം

കുഞ്ഞിന്റെ വലിപ്പം കൂടുതലും സ്വാഭാവിക പ്രസവവുമാണെങ്കിലും വജൈനല്‍ മസിലുകള്‍ അയയാം.

കെഗെല്‍ വ്യായാമങ്ങള്‍

വജൈനയിലെ മസിലുകള്‍ വീണ്ടും പഴയ പടിയാക്കാന്‍ ഏറ്റവും നല്ലത് വ്യായാമമാണ്. കെഗെല്‍ വ്യായാമങ്ങള്‍ ഇതിന് സഹായിക്കും.

ഫൈറ്റോ ഈസ്ട്രജനുകള്‍

ചിലതരം ആയുര്‍വേദ വഴികളും ഇതിനുണ്ട്. ഫൈറ്റോ ഈസ്ട്രജനുകള്‍ അടങ്ങിയിട്ടുള്ള ക്യുര്‍കുമ കോമോസ, പ്യൂറേറിയ മിസിഫിക്ക തുടങ്ങിയവ പ്രകൃതിദത്തമായി വജൈന മുറുക്കമുള്ളതാക്കാന്‍ സഹായിക്കും.

ജെല്ലുകളും ക്രീമുകളും

ഇതിനായുള്ള ചില ജെല്ലുകളും ക്രീമുകളും ലഭ്യമാണ്. എന്നാല്‍ ഇവ ഡോക്ടറുടെ നിര്‍ദേശാനുസരണം മാത്രം ഉപയോഗിയ്ക്കുക.

ശസ്ത്രക്രിയ

വജൈന മുറുക്കമുള്ളതാക്കാന്‍ ശസ്ത്രക്രിയകളും നടത്താറുണ്ട്.

നെല്ലിക്ക

നെല്ലിക്ക ഇട്ടു തിളപ്പിച്ച വെള്ളം യോനീഭാഗത്തു പുരട്ടുന്നതും ഇതിനുള്ള ഒരു പരിഹാരമാര്‍ഗമാണ്.

Related Topics

Share this story