Times Kerala

സ്തനാകൃതിയ്ക്ക് ചില വ്യായാമങ്ങള്‍

 
സ്തനാകൃതിയ്ക്ക് ചില വ്യായാമങ്ങള്‍

സ്തനഭംഗി സ്ത്രീസൗന്ദര്യത്തില്‍ പ്രധാനമാണ്. സ്തനങ്ങളുടെ വലിപ്പം മാത്രമല്ല, ആകൃതിയും ഇതിന് മുഖ്യവുമാണ്.

സ്തനഭംഗിയ്ക്ക് ഡയറ്റും വ്യായാമങ്ങളും ഉള്‍പ്പെടുന്ന ധാരാളം വഴികളുണ്ട്. ഇവ കൃത്യമായി പാലിയ്ക്കുകയാണെങ്കില്‍ ഭംഗിയുള്ള സ്തനങ്ങള്‍ നിങ്ങള്‍ക്കും സ്വന്തമാക്കാവുന്നതേയുള്ളൂ.

സ്തനഭംഗിയ്ക്കു സഹായിക്കുന്ന ചില വ്യായാമങ്ങളെക്കുറിച്ചറിയൂ,

പുഷ് അപ്

മാറിടഭംഗിയ്ക്കു സഹായിക്കുന്ന നല്ലൊരു വ്യയാമമാണ് പുഷ് അപ്. ഒരു തവണ 20 പ്രാവശ്യം വീതം മൂന്നു തവണ പുഷ് അപ് എടുക്കുക. ഇത് മാറിടഭംഗിയ്ക്കു സഹായിക്കും.

നെഞ്ചിന് വേണ്ടിയുള്ള വ്യായാമങ്ങള്‍

നെഞ്ചിന് വേണ്ടിയുള്ള വ്യായാമങ്ങള്‍ ചെയ്യുക. നെഞ്ചിലെ മസിലുകള്‍ അതായത് പെക്ടറല്‍ മസിലുകള്‍ മാറിടഭംഗിയ്ക്ക വളരെ പ്രധാനമാണ്. ഇത് മാറിടങ്ങള്‍ ഇടിയാതെ സൂക്ഷിയ്ക്കും. ബെഞ്ച് പ്രസ്, പുഷ് അപ്, ചെസ്റ്റ് ഡിപ് തുടങ്ങിയ വ്യയാമങ്ങളാണ് പ്രധാനം.

ഡംബെല്‍ വ്യായാമങ്ങള്‍

ഡംബെല്‍ വ്യായാമങ്ങള്‍ നെഞ്ചിലെ മസില്‍ ഫൈബറുകള്‍ക്ക് ഗുണം ചെയ്യും. ഇത് മാറിട ഭംഗിയ്ക്കു സഹായിക്കുകയും ചെയ്യും.

ഫഌയിംഗ് പോസ്‌

പക്ഷി പറക്കുന്നതിനു സമാനമായ വ്യായാമവും സ്തനഭംഗിയ്ക്ക് പ്രധാനമാണ്. കാലുകള്‍ അകറ്റി വച്ച് ഇരു കൈകളും തോളിന് സമാന്തരമായി കൊണ്ടുവന്ന് ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുക. ഇത് മാറിടഭംഗിയ്ക്കു സഹായിക്കും.

ഹാന്റ് പുഷ് വ്യായാമങ്ങള്‍

ചിത്രത്തില്‍ കാണുന്ന പോലുള്ള ഹാന്റ് പുഷ് വ്യായാമങ്ങള്‍ സതനഭംഗിയ്ക്ക മികച്ചതാണ്. കൈകള്‍ ഇരുവശത്തേയ്ക്കും ഇതുപോലെ ചെയ്യുക. ഇത് മാറി മാറി 15 മിനിറ്റെങ്കിലും ചെയ്യണം. മാറിട ഭംഗി വര്‍ദ്ധിയ്ക്കും.

വൈഡ് പുഷ്

ഇതുപോലുള്ള വൈഡ് പുഷ് വ്യായാമങ്ങളും സ്തനഭംഗിയ്ക്കു നല്ലതാണ്. ചിത്രത്തില്‍ കാണുന്ന രീതിയിലുള്ള വ്യായാമപോസില്‍ കഴിയുന്നത്ര സമയം നില്‍ക്കുക. വൈഡ് പുഷ് കാലിന്മേലും കൈകളിലും ചെയ്യാം.

ബോള്‍ വ്യായാമം

ബോളിന്റെ സഹായത്തോടെയും വ്യായാമം ചെയ്യാം. ബോളില്‍ കൈകള്‍ അമര്‍ത്തി കാലുകള്‍ നിലത്തുറപ്പിച്ച് നെഞ്ച് ബോളിലേയ്ക്കു കൊണ്ടുവരും വിധം താഴുകയും പൊങ്ങുകയും ചെയ്യുക. ഇതും പുഷ് അപ് ആണെന്നുപറയാം. കാലുകള്‍ നിവര്‍ത്തി തന്നെ വയ്ക്കാന്‍ ശ്രദ്ധിയ്ക്കണം.

ലോഹവടിയില്‍

ഒരു ലോഹവടിയില്‍ കൈകള്‍ പിടിച്ച് ഇതേ രീതിയില്‍ ചെയ്യുന്ന വ്യായാമവും മാറിടഭംഗിയ്ക്കു സഹായിക്കും. കഴിയുന്നത്ര തവണ പൊങ്ങുകയും താഴുകയും ചെയ്യുക. ഇതും മാറിടഭംഗിയ്ക്കു സഹായിക്കുന്ന വ്യായാമമാണ്.

നീന്തുന്നത്

നീന്തുന്നത് സ്തനവലിപ്പം വര്‍ദ്ധിപ്പിക്കാന്‍ പറ്റിയ വ്യായാമമാണ്.

മര്‍ദം

സ്തനങ്ങള്‍ക്ക് മര്‍ദമേല്‍പ്പിക്കുയെന്നത് തികച്ചും ലളിതമായ ഒരു വ്യായാമമുറയാണ്. ഇതിനായി കമഴ്ന്നു കിടന്ന് കിടക്കയില്‍ സ്തനങ്ങള്‍ അമര്‍ത്തുക. ഒരു ചുവരിന് അഭിമുഖമായി നിന്നും ഈ വ്യായാമം ചെയ്യാവുന്നതാണ്.

Related Topics

Share this story