Times Kerala

രതിമൂര്‍ഛയുടെ ആരോഗ്യഗുണങ്ങള്‍

 
രതിമൂര്‍ഛയുടെ ആരോഗ്യഗുണങ്ങള്‍

ഓര്‍ഗാസം അഥവാ രതിമൂര്‍ഛ ലൈംഗികതയില്‍ സ്ത്രീയ്ക്കു ലഭിയ്ക്കുന്ന സുഖത്തേയാണ് കാണിയ്ക്കുന്നത്. ഒരു സ്ത്രീയ്ക്ക ജീവിതത്തില്‍ 11 തരം രതിമൂര്‍ഛകളുണ്ടാകുമെന്നു പറയുന്നു.

ഓര്‍ഗാസം വെറും ലൈംഗിക സുഖമെന്നതിനേക്കാളുപരിയായി സ്ത്രീ ശരീരവുമായി പല വിധത്തിലും ബന്ധപ്പെട്ടിരിയ്ക്കുന്ന. ഇത് സ്ത്രീയുടെ ആരോഗ്യത്തെ പല വിധത്തിലും സഹായിക്കുന്നുണ്ട്.

ഓര്‍ഗാസം സംഭവിയ്ക്കുമ്പോള്‍ ഓക്‌സിടോസിന്‍, വാസോപ്രസിന്‍ എന്നിങ്ങനെ രണ്ടു തരം ഹോര്‍മോണുകള്‍ സ്ത്രീ ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്നുണ്ട്. ഇവ ശാരീരികമായും മാനസികമായും സ്ത്രീയെ സ്വാധീനിയ്ക്കുന്നുമുണ്ട്.

രതിമൂര്‍ഛ സ്ത്രീകള്‍ക്കു നല്‍കുന്ന ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ,

ഉറക്കം

ഓര്‍ഗാസമുണ്ടാകുമ്പോള്‍ എന്‍ഡോര്‍ഫിന്‍ എന്ന ഹോര്‍മോണ്‍ കൂടി ഉല്‍പാദിപ്പിക്കപ്പെടുന്നു. ഇത് നല്ല ഉറക്കം ലഭിയ്ക്കാന്‍ സഹായിക്കും.

പ്രതിരോധശേഷി

ഡിഎച്ച്ഇഎ എന്നൊരു കെമിക്കല്‍ രതിമൂര്‍ഛയുണ്ടാകുമ്പോള്‍ ഉല്‍പാദിപ്പിക്കപ്പെടും. ഇത് സ്ത്രീകള്‍ക്ക് പ്രതിരോധശേഷി നല്‍കും.

കോശങ്ങളുടെ കേടുപാടുകള്‍

കോശങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കാന്‍ ഡിഎച്ച്ഇഎ സഹായിക്കും. ഇത് അസുഖങ്ങള്‍ അകറ്റും. ചര്‍മത്തിനും ന്ല്ലതാണ്.

ശരീരവേദനകള്‍

ലവ് ഹോര്‍മോണ്‍ അഥവാ ഓക്‌സിടോസിന്‍ ഈ സമയത്ത് ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടും. ഇത് ശരീരവേദനകള്‍ മാറ്റാന്‍ സഹായിക്കും.

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍

ആഴ്ചയില്‍ മൂന്നോ നാലോ ദിവസം രതിമൂര്‍ഛയുണ്ടാകുന്ന സ്ത്രീകള്‍ക്ക് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ വരുന്നത് പകുതിയോളം കുറയ്ക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ആയുസ്

ആഴ്ചയില്‍ രണ്ടു തവണ ഓര്‍ഗാസമുന്നവരില്‍ മാസത്തില്‍ ഒരു തവണ മാത്രം ഓര്‍ഗാസമുണ്ടാകുന്നതിനേക്കാള്‍ ആയുസ് ഇരട്ടിയായിരിയ്ക്കുമെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഓക്‌സിടോസിന്‍, വാസോപ്രസിന്‍ എ്ന്നിങ്ങനെയുള്ള രണ്ടു ഹോര്‍മോണുകളാണ് ഇതിന് കാരണം.

ടെന്‍ഷന്‍, സ്‌ട്രെസ്

ടെന്‍ഷന്‍, സ്‌ട്രെസ് തുടങ്ങിയവ ഒഴിവാക്കാനും ഓര്‍ഗാസം സഹായിക്കുന്നു. ഹോര്‍മോണ്‍ തന്നെയാണ് ഇവിടെയും ഗുണം നല്‍കുന്നത്.

കൊഴുപ്പു കുറയ്ക്കും

ആഴ്ചയില്‍ രണ്ടു തവണ ഒാര്‍ഗാസമുണ്ടാകുന്നത് 100 കലോറി കൊഴുപ്പു കുറയ്ക്കും. ട്രെഡ് മില്ലില്‍ ഓടുന്നതിനേക്കാള്‍ ഗുണമെന്നു പറയാം.

ഭക്ഷണത്തോടുള്ള ആര്‍ത്തി

ഭക്ഷണത്തോടുള്ള ആര്‍ത്തി കുറയ്ക്കാനും സഹായിക്കും. ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ഫെനിത്തലൈമിന്‍ എ്ന്ന ഘടകമാണ് ഇതിന് സഹായിക്കുന്നത്.

ചെറുപ്പം

ആഴ്ചയില്‍ രണ്ടു തവണ ഓര്‍ഗാസമുണ്ടാകുന്നത് ചെറുപ്പം നല്‍കുന്നുവെന്നും തെളിഞ്ഞിട്ടുണ്ട്.

ആര്‍ത്തവസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും

ആര്‍ത്തവസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഇത് ഒരു സ്വാഭാവിക പരിഹാരമാണ്. ഇത് ശരീരത്തിലെ ഈസ്ട്രജന്‍ ഹോര്‍മോണ്‍ തോത് സന്തുലിതമാക്കുന്നു.

സ്ത്രി വന്ധ്യത

സ്ത്രി വന്ധ്യത ഒഴിവാക്കുന്നതിനും രതിമൂര്‍ഛ സഹായിക്കും. ഹൈപ്പോതലാമസ് ഗ്രന്ഥികളുടെ പ്രവര്‍ത്തനങ്ങളെ ഓര്‍ഗാസം സഹായിക്കുന്നതാണ് കാരണം.

ക്യാന്‍സര്‍

ശരീരത്തില്‍ നിന്നും വിഷാംശം നീക്കം ചെയ്യുന്നതിനും ഇതു വഴി ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ ഒഴിവാക്കുന്നതിനും ഇത് സഹായിക്കുന്നു.

നല്ല മൂഡ്

ഹോര്‍മോണുകള്‍ കാരണം നല്ല മൂഡ് ലഭിയ്ക്കാനും ഓര്‍ഗാസം സഹായിക്കും.

Related Topics

Share this story