Times Kerala

മാറിടങ്ങൾക്ക് അസാമാന്യ വലുപ്പം, കടുത്ത വേദനയും, ഒടുവിൽ ശസ്ത്രക്രിയയ്ക്ക് സഹായം തേടി യുവതി

 
മാറിടങ്ങൾക്ക് അസാമാന്യ വലുപ്പം, കടുത്ത വേദനയും, ഒടുവിൽ ശസ്ത്രക്രിയയ്ക്ക് സഹായം തേടി യുവതി

ന്യൂയോര്‍ക്ക്: സ്ത്രീകളിൽ ഏറ്റവും ആകര്ഷണീയമാണ് ഒന്നാണ് മാറിടങ്ങൾ. പുരുഷന്മാർക്കിഷ്ടം സ്തനവലുപ്പം കൂടിയ സ്ത്രീകളെയാണെന്നു പല പഠനങ്ങളും നേരത്തെ തെളിയിച്ചതുമാണ്. എന്നാൽ സ്തന വലുപ്പം കൊണ്ട് ദുരിതം അനുഭവിക്കുന്ന ഒരു യുവതിയുടെ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.അസാമാന്യ വലുപ്പം യുവതിക്ക് സൃഷ്ടിച്ചിരിക്കുന്നത് കടുത്ത വേദനയാണ്. സ്തനങ്ങളുടെ കൂടിയ വലുപ്പം കാരണം യുവതിക്ക് കടുത്ത വേദനയും പല ആരോഗ്യ പ്രശ്‌നങ്ങളുമാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ശസ്ത്രക്രിയയ്ക്ക് വേണ്ടി പിരിവ് ചോദിച്ച് രംഗത്തെത്തി ഇരിക്കുകയാണ് അവര്‍. ഡാനിയേല സലിവന്‍ എന്ന യുവതിക്കാണ് ഈ ദുരനുഭവം നേരിടേണ്ടി വന്നിട്ടുള്ളത്.

പത്ത് വയസുള്ളപ്പോഴാണ് ഡാനിയെലേ സലിവന്‍ ആദ്യമായി തന്റെ സ്തനങ്ങളുടെ വലുപ്പം ശ്രദ്ധിച്ചു തുടങ്ങുന്നത്. ക്ലാസിലെ കൂട്ടുകാരികള്‍ വരെ അതെക്കുറിച്ച് ചര്‍ച്ച ചെയ്തതോടെ ആണ് ഡാനിയേലേ തനിക്ക് മാത്രമുള്ള പ്രത്യേകത ശ്രദ്ധിക്കുന്നത്.

സ്തനങ്ങളുടെ വലിപ്പം കാരണം ശാരീരികമായ വിഷമതകള്‍ക്ക് പുറമേ സാമൂഹികമായ പ്രശ്നങ്ങളും അവര്‍ക്ക് നേരിടേണ്ടി വന്നു.. എവിടെ പോയാലും തുറിച്ചുനോട്ടങ്ങള്‍ തന്നെ. സാധാരണനിലയില്‍ സ്ത്രീകള്‍ തെരഞ്ഞെടുക്കുന്ന വസ്ത്രങ്ങളൊന്നും ധരിക്കാന്‍ സാധിക്കില്ല. എന്നാല്‍, ഈ വിഷമതകള്‍ക്കിടയിലും ഡാനിയേലെ വിവാഹിതയായി. രണ്ട് കുഞ്ഞുങ്ങളുടെ അമ്മയുമായി. ഇപ്പോള്‍ ഇരുപത്തിയൊമ്പത് വയസാണ് ഡാനിയേലയ്ക്ക്. ഭര്‍ത്താവിനും കുഞ്ഞുങ്ങള്‍ക്കും ഒപ്പം ഇംഗ്ലണ്ടിലെ നോര്‍ത്ത് യോര്‍ക് ഷയറില്‍ കഴിയുന്നു. പ്രായം കൂടുന്നതിന് അനുസരിച്ച് സ്തനങ്ങള്‍ കൊണ്ടുള്ള ബുദ്ധിമുട്ടുകളും അവര്‍ക്ക് വര്‍ധിച്ച് വരികയാണ്.

‘രാവിലെ ഉണരുമ്പോള്‍ മുതല്‍ രാത്രി ഉറങ്ങുന്നത് വരെ എനിക്ക് പുറവും കഴുത്തുമെല്ലാം വേദനിക്കും. പതിനഞ്ച് മിനുറ്റ് പോലും തികച്ചു നടക്കാനാകില്ല. അപ്പോഴേക്കും വേദന കൊണ്ട് ഇരുന്ന് പോകും. – ഡാനിയേലെ പറയുന്നു.

കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് തന്റെ രണ്ടു സ്തനങ്ങളില്‍ ചെറിയ പൊട്ടലുകളും മുറിവുകളുമെല്ലാം കണ്ടുതുടങ്ങി. കോസ്മെറ്റിക് സര്‍ജന്‍ പറയുന്നത് ശസ്ത്രക്രിയയിലൂടെ സ്തനങ്ങളുടെ വലിപ്പം കുറയ്ക്കാനാകും എന്നാണ്. ആദ്യം ശസ്ത്രക്രിയ വേണ്ടെന്ന് വച്ചിരുന്ന ഡാനിയേലെ ഇപ്പോള്‍ അതിന് തയ്യാർ ആയിരിക്കുക ആണ്. എന്നാല്‍ നല്ലൊരു തുകയാണ് ശസ്ത്രക്രിയയ്ക്ക് വേണ്ടിവരുന്നത്. അത്രയും പണം ഇല്ലാത്തതിനാല്‍ സഹായിക്കാന്‍ മനസുള്ളവരോട് സഹായമഭ്യര്‍ത്ഥിക്കുകയാണ് ഡാനിയേലെയും കുടുംബവും.

Related Topics

Share this story