Times Kerala

ഫഹദ് ഫാസിലിന് മുൻകൂർ ജാമ്യം

 

ആലപ്പുഴ: പോണ്ടിച്ചേരിയിൽ വ്യാജ വിലാസത്തിൽ ആഡംബര വാഹനം രജിസ്റ്റർ ചെയ്ത് സർക്കാരിന് വരുമാന നഷ്ടമുണ്ടാക്കിയെന്ന കേസിൽ നടൻ ഫഹദ് ഫാസിലിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയാണ് നടന് മുൻകൂർ ജാമ്യം നൽകിയത്.

കേസിൽ ഫഹദ് ഫാസിൽ ക്രൈംബ്രാഞ്ചിന്‍റെ നിർദ്ദേശപ്രകാരം 19 ലക്ഷം രൂപ നികുതി അടച്ചിരുന്നു. വ്യാജ വിലാസത്തിൽ പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്ത കാർ കേരളത്തിൽ ഓടിക്കുന്നുവെന്ന് കണ്ടെത്തിയതോടെയാണ് കേസെടുക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. ഇതോടെയാണ് മുൻകൂർ ജാമ്യാം തേടി ഫഹദ് കോടതിയെ സമീപിച്ചത്.

Related Topics

Share this story