Times Kerala

നടി ഭാമയുടെ വിവാഹനിശ്ചയം കഴിഞ്ഞു; ചിത്രങ്ങൾ കാണാം

 
നടി ഭാമയുടെ  വിവാഹനിശ്ചയം കഴിഞ്ഞു; ചിത്രങ്ങൾ കാണാം

ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് ഭാമ. താരത്തിന്റെ വിവാഹ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.ഭാമയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹങ്ങളും ഒപ്പമുണ്ടാകണമെന്ന് പറഞ്ഞുകൊണ്ട് ഭാമ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളുള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ചിരുന്നു.

കൊച്ചിയില്‍ താമസിക്കുന്ന അരുണ്‍ ജഗദീശ് ആണ് വരന്‍. ചെന്നിത്തല സ്വദേശികളായ ജഗദീശന്റെയും ജയശ്രീയുടെയും മകനാണ് അരുണ്‍. ഭാമയുടെ കുടുംബ സുഹൃത്തുക്കളാണിവര്‍. കോട്ടയത്ത് വച്ചായിരിക്കും വിവാഹം.വിവാഹം സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

Related Topics

Share this story