Times Kerala

മകളുടെ വിവാഹത്തിന് സമ്മാനമായി 14 ലക്ഷം കൊടുത്ത അമ്മ 9 മാസങ്ങള്‍ക്കു ശേഷം ‘മകളുടെ ഭര്‍ത്താവിന്റെ ചോരയില്‍’ പിറന്ന കുഞ്ഞിനെയും സമ്മാനിച്ചു; ഞെട്ടൽ മാറാത്ത മകളുടെ പ്രതികരണം ഇങ്ങനെ…

 
മകളുടെ വിവാഹത്തിന് സമ്മാനമായി 14 ലക്ഷം കൊടുത്ത അമ്മ  9 മാസങ്ങള്‍ക്കു ശേഷം ‘മകളുടെ ഭര്‍ത്താവിന്റെ ചോരയില്‍’ പിറന്ന കുഞ്ഞിനെയും സമ്മാനിച്ചു; ഞെട്ടൽ മാറാത്ത മകളുടെ പ്രതികരണം ഇങ്ങനെ…

വിവാഹ ദിവസം മകള്‍ക്ക് അമ്മ സമ്മാനമായി നല്‍കിയത് 14 ലക്ഷം രൂപ. എന്നാല്‍ മകളുടെ വിവാഹം കഴിഞ്ഞ് 9 മാസങ്ങള്‍ക്ക് ശേഷം അമ്മ ഒരു ‘ഒരു ഒന്നൊന്നര സര്‍പ്രൈസും’ കൂടി കൊടുത്തു .മകളുടെ ഭര്‍ത്താവിന്റെ രക്തത്തില്‍ പിറന്ന കുഞ്ഞിനെ പ്രസവിച്ചാണ് അമ്മ മകൾക്ക് സർപ്രൈസ് കൊടുത്തത്.
അമ്മയുടെ ചതി തിരിച്ചറിഞ്ഞ മകള്‍ തനിക്ക് ഒരിക്കലും അമ്മയോടും, ഭർത്താവിനോടും പൊറുക്കാനാവില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.ലോറന്‍ വാള്‍ എന്ന 34കാരിയാണ് അമ്മയുടെയും ഭര്‍ത്താവിന്റെയും ചതിയുടെ കഥ ലോകത്തോടു വിളിച്ചു പറഞ്ഞത്. ‘ഇപ്പോള്‍ എന്റെ ഭര്‍ത്താവ് അമ്മയ്ക്ക് സ്വന്തമാണ്. ഇരുവരും വളരെ സന്തോഷമായി ജീവിക്കുകയാണ് മകള്‍ ലോറന്‍ പറയുന്നു’. 19-ാം വയസ്സിലാണ് ലോറന്‍ എയര്‍പോര്‍ട്ട് ജീവനക്കാരനായ പോള്‍ വൈറ്റിനെ വിവാഹം ചെയ്തത്.

ഇപ്പോള്‍ 53 വയസ്സുള്ള ലോറന്റെ അമ്മ ജൂലി ലോറന് വിവാഹ സമ്മാനമായി മകൾക്ക് 14 ലക്ഷം രൂപയും നല്‍കി. വിവാഹ ശേഷം ഇരുവരം ഡെവണിലേക്ക് ഹണിമൂണ്‍ ആഘോഷിക്കാനും പോയി. വിവാഹത്തിന് എട്ടാഴ്ചകള്‍ക്ക് ശേഷം ഭര്‍ത്താവ് പോള്‍ ലോറനെ ഉപേക്ഷിച്ചു പോവുകയായിരുന്നു. ഇതിന് പിന്നാലെ ഒമ്ബത് മാസങ്ങള്‍ക്ക് ശേഷം ലോറന്റെ അമ്മ ജൂലി പ്രസവിക്കുകയും ചെയ്തു. മകളുടെ മുന്‍ ഭര്‍ത്താവാണ് തന്റെ കുഞ്ഞിന്റെ അച്ഛനെന്നും തങ്ങള്‍ ഇപ്പോള്‍ ഒരുമിച്ചാണെന്നും പ്രസവത്തിന് പിന്നാലെ ജൂലി വെളിപ്പെടുത്തുകയും ചെയ്തു.പോള്‍ താനുമായുള്ള വിവാഹ സമയത്തും അമ്മയുമായി അടുപ്പം ഉണ്ടായിരുന്നതായി ലോറന്‍ പറയുന്നു.

അമ്മയുടെ ഫോണില്‍ ഇരുവരും ലോറനുമായുള്ള വിവാഹത്തിന് മുമ്ബേ മുതല്‍ സ്‌നേഹത്തിലായിരുന്നെന്നും ഫോണ്‍ ചെയ്തിരുന്നതായുള്ള തെളിവുകളും ലോറന് ലഭിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം അമ്മ നിഷേധിച്ചതായും ലോറന്‍ പറയുന്നു. താന്‍ ലോകത്ത് ഏറ്റവുമധികം സ്നേഹിച്ച രണ്ടു വ്യക്തികള്‍ തന്നെ ചതിച്ചപ്പോഴുണ്ടായ ഞെട്ടലില്‍ നിന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മോചിതയായിട്ടില്ലെന്നും ലോറൻ വ്യക്തമാക്കുന്നു.ഒരു മകളോട് ഒരമ്മ ചെയ്യാവുന്ന ഏറ്റവും വലിയ ചതിയാണിതെന്നും ലോറൻ പറയുന്നു.തന്റെ ഭര്‍ത്താവിന്റെ കുഞ്ഞിനെ അമ്മ ഗര്‍ഭം ധരിച്ചിരിക്കുകയാണെന്ന കാര്യം ആദ്യം വിശ്വസിക്കാനായില്ല. ഒരിക്കല്‍ റോഡില്‍ വെച്ച്‌ കണ്ടപ്പോള്‍ അമ്മയുടെ വയറ് കണ്ട് അത്ഭുതപ്പെട്ട തന്നോട് വയറ്റില്‍ മുഴയാണെന്നാണ് അമ്മ പറഞ്ഞതെന്നും ലോറന്‍ പറയുന്നു.

Related Topics

Share this story