Times Kerala

ആറാം ക്ലാസ് വിദ്യാർഥി കിണറ്റിൽ വീണ് മരിച്ചു

 

പൊൻകുന്നം: പനമറ്റം ഗവണ്‍മെന്‍റ് ഹൈസ്കൂൾ ആറാം ക്ലാസ് വിദ്യാർഥി സ്കൂളിന് സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലുള്ള കിണറ്റിൽ വീണു മരിച്ചു. പനമറ്റം പീരുക്കുന്നേൽ ഉണ്ണികൃഷ്ണൻ കർത്തയുടെ മകൻ അർജുൻ കർത്ത(11)യാണ് മരിച്ചത്. രാവിലെ 11ന് പരീക്ഷ കഴിഞ്ഞു മറ്റു കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെ ആൾമറയില്ലാത്ത കിണറ്റിൽ വീഴുകയായിരുന്നു.

Related Topics

Share this story