കുവൈറ്റില്‍ അനധികൃത മരുന്ന് വില്‍ക്കുന്നതായി പരാതി
Jan 19, 2020, 12:13 IST
കുവൈറ്റ് സിറ്റി: അനധികൃത മരുന്ന് വില്‍ക്കുന്നതായി പരാതി. വേദനസംഹാരികള്‍, പനിക്കും ചുമക്കും ജലദോഷത്തിനുമുള്ള മരുന്നുകള്‍ തുടങ്ങിയവയാണ് വില്‍ക്കുന്നത്. താഴ്ന്ന വരുമാനക്കാരായ വിദേശികളാണ് ഡോക്ടറുടെ നിര്‍ദേശമില്ലാതെ മരുന്ന് വാങ്ങിക്കഴിക്കുന്നത് . ആരോഗ്യമന്ത്രാലയം പ്രഖ്യാപിച്ച ചികിത്സനിരക്ക് സാധാരണക്കാരായ പ്രവാസികള്‍ക്ക് താങ്ങാവുന്നതിലുമപ്പുറത്തായതിനാലാണ് അനധികൃത മരുന്ന് വിൽപ്പന കൂടുന്നത് .