Times Kerala

ഫേസ്ബുക്കിനെ പിന്നിലാക്കി ടിക്ക് ടോക്കിന്റെ വമ്പൻ കുതിപ്പ്.!!

 
ഫേസ്ബുക്കിനെ പിന്നിലാക്കി ടിക്ക് ടോക്കിന്റെ വമ്പൻ കുതിപ്പ്.!!

ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്ലിക്കേഷന്‍ എന്ന വിഭാഗത്തില്‍ ടിക്ക് ടോക്കിന്‍റെ വമ്പൻ കുതിപ്പ്. ഫേസ്ബുക്കിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി രണ്ടാം സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് ടിക് ടോക്. വാട്സ്ആപ്പ് ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ചൈന ആസ്ഥാനമായുള്ള ബൈറ്റ്ഡാന്‍സിന്‍റെ ഉടമസ്ഥതയിലുള്ള വീഡിയോ പങ്കിടല്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് ആപ്ലിക്കേഷനാണ് ടോക് ടോക്. അതേസമയം ടിക് ടോക്കിന് ഏറ്റവും കൂടുതൽ ആരാധകരുള്ളത് ഇന്ത്യയിലാണെന്നും കണക്കുകൾ സൂചിപ്പിക്കും.

നേരത്തെ, കുട്ടികളെ ലൈംഗിക ചൂഷണം, അശ്ലീല ഉള്ളടക്കം, മറ്റ് ദോഷകരമായ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലേക്ക് ആപ്ലിക്കേഷന്‍ വഴിവയ്ക്കുന്നു എന്ന് മദ്രാസ് ഹൈക്കോടതി അവകാശപ്പെട്ടതിനെ തുടര്‍ന്ന് ആപ്ലിക്കേഷന്‍ ആപ്പ് സ്റ്റോറുകളിൽ നിന്നും നീക്കം ചെയ്തിരുന്നു. തുടർന്ന് നിലവിലുള്ള അനുചിതമായ ഉള്ളടക്കം നീക്കംചെയ്തുവെന്നും ടിക് ടോക്ക് ഉറപ്പ് നല്‍കി. ഇതോടെ നിരോധനം പിന്‍വലിക്കുകയും അപ്ലിക്കേഷന്‍ ഗൂഗിള്‍പ്ലേ സ്‌റ്റോറിലും മറ്റ് അപ്ലിക്കേഷന്‍ സ്‌റ്റോറിലും ഡൗണ്‍ലോഡുചെയ്യുന്നതിന് ലഭ്യമാക്കുകയും ചെയ്തിരുന്നു.

Related Topics

Share this story