Times Kerala

ഒതുങ്ങിയ അരക്കെട്ട് സ്വന്തമാക്കാം

 
ഒതുങ്ങിയ അരക്കെട്ട് സ്വന്തമാക്കാം

സ്ത്രീ ശരീരത്തിന്റെ അഴകളവുകളില്‍ അരക്കെട്ടിന് പ്രധാന സ്ഥാനമുണ്ട്. ഒതുങ്ങിയ അരക്കെട്ടാണ് സൗന്ദര്യലക്ഷണമെന്നു പറയും. എന്നാല്‍ സ്ത്രീ ശരീരത്തില്‍ കൊഴുപ്പടിഞ്ഞു ചേരുന്ന ഒരു പ്രധാന സ്ഥലമാണിത്. ഒരിക്കല്‍ കൊഴുപ്പടിഞ്ഞു കൂടിയാല്‍ പിന്നെ പോകാനും പ്രയാസം.

അരക്കെട്ടിലെ കൊഴുപ്പടിഞ്ഞു കൂടാതിരിക്കാനും അടിഞ്ഞു കൂടിയ കൊഴുപ്പു നിയന്ത്രിക്കാനും ഭക്ഷണനിയന്ത്രണവും വ്യായാമവും പ്രധാനമാണ്.

കൊഴുപ്പു കുറഞ്ഞ ഭക്ഷണം കഴിയ്ക്കുക. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവ വറുത്ത ഭക്ഷണങ്ങള്‍ക്ക് പകരം കഴിയ്ക്കാം.

അരക്കെട്ടിലെ തടി കുറയുവാന്‍ പ്രത്യേക വ്യായാമങ്ങളുണ്ട്. കിക്ക് ബോക്‌സിംഗ്, നീന്തല്‍ തുടങ്ങിയവ നല്ല വ്യായാമങ്ങളാണ്. ശരീരം വളയുന്ന വിധത്തിലുള്ള വ്യായാമമുറകള്‍ ചെയ്യുക. അരക്കെട്ട് ഇരുവശങ്ങളിലേക്കും വൃത്താകൃതിയില്‍ ഇളക്കുന്നത് നല്ലതാണ്.

നിലത്തു കമഴ്ന്ന് കിടന്ന കൈകള്‍ നിലത്തുറപ്പിച്ച് ശരീരം ഉയര്‍ത്തുന്നതും താഴ്ത്തുന്നതും നല്ല പ്രയോജനം ചെയ്യും. താഴുമ്പോള്‍ നെഞ്ച് തറയില്‍ മുട്ടണം. ഇത് പത്തുപതിനഞ്ചു പ്രാവശ്യം ആവര്‍ത്തിക്കാം. മലര്‍ന്നു കിടന്ന കൈകള്‍ കൊണ്ട് തലയുടെ പുറകുവശത്ത് പിടിച്ച് മുന്നിലേക്കായുന്നതും കിടക്കുന്നതും അരക്കെട്ടിന് പറ്റിയ വ്യായാമമാണ്.

ഏറോബിക്‌സ്, യോഗ എന്നിവയും അരക്കെട്ടിലെ കൊഴുപ്പ് കുറയ്ക്കും. ജിമ്മുകളില്‍ അരക്കെട്ടിന്റെ വ്യായാമത്തിന് മാത്രമായി മാര്‍ഗങ്ങളുണ്ട്. ശരീരത്തിന്റെ മൊത്തത്തിലുള്ള തടി കുറയ്ക്കുന്നത് അരക്കെട്ടിന്റെ വണ്ണവും കുറ്ക്കും.

അരക്കെട്ടിന് ഒതുക്കം തോന്നുന്ന വിധത്തിലുള്ള വസ്ത്രങ്ങള്‍ തെരഞ്ഞെടുത്തു ധരിക്കാം. അരയില്‍ വല്ലാതെ മുറുകിയ വസ്ത്രങ്ങള്‍ തടി എടുത്തു കാണിക്കും. അലപം അയഞ്ഞ വസ്ത്രങ്ങളായിരിക്കും നല്ലത്.

അരക്കെട്ടിലെ തടി കേവലം സൗന്ദര്യപ്രശ്‌നമായി മാത്രം കാണാന്‍ പററില്ല. ഇവിടുത്തെ ഭാരം കൂടുതലായും കാലുകളിലേക്കായിരിക്കും കേന്ദ്രീകരിക്കുക. കാലുവേദന, നടുവേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് അരക്കെട്ടിലെ തടി കാരണമാകും.

Related Topics

Share this story