Times Kerala

അയാൾ സമനില തെറ്റിയ പോലെ അലറി വിളിക്കുകയായിരുന്നു, എന്ത് ചെയ്യണമെന്നറിയാതെ ഞാനാകെ വിരണ്ടു പോയി; ഊബർ യാത്രയിലെ ദുരനുഭവം പങ്കുവച്ചു നടി സോനം കപൂർ

 
അയാൾ സമനില തെറ്റിയ പോലെ അലറി വിളിക്കുകയായിരുന്നു, എന്ത് ചെയ്യണമെന്നറിയാതെ ഞാനാകെ വിരണ്ടു പോയി; ഊബർ യാത്രയിലെ ദുരനുഭവം പങ്കുവച്ചു നടി സോനം കപൂർ

അയാൾ സമനില തെറ്റിയ പോലെ അലറി വിളിക്കുകയായിരുന്നു; എന്ത് ചെയ്യണമെന്നറിയാതെ ഞാനാകെ വിരണ്ടു പോയി; ഊബർ യാത്രയിലെ ദുരനുഭവം പങ്കുവച്ചു നടി സോനം കപൂർ

ലണ്ടനില്‍ വച്ചുണ്ടായ ദുരനുഭവം പങ്കുവെച്ച്‌ നടി സോനം കപൂര്‍. ഊബര്‍ ടാക്‌സി ഡ്രൈവറില്‍ നിന്നുണ്ടായ മോശം പെരുമാറ്റം ഭയപ്പെടുത്തിയെന്ന് സോനം കപൂര്‍ പറയുന്നു. ലണ്ടന്‍ സന്ദര്‍ശിച്ചപ്പോള്‍ താനൊരു ഊബര്‍ ടാക്‌സിയില്‍ കയറിയിരുന്നുവെന്നും അയാള്‍ തന്നോട് മോശമായി പെരുമാറിയെന്നും സോനം ട്വീറ്റ് ചെയ്യുന്നു.

നിങ്ങളെല്ലാവരും ഇത്തരം ടാക്‌സി ഡ്രൈവര്‍മാരെ സൂക്ഷിക്കണമെന്നും സോനം മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരം ലോക്കല്‍ ട്രാന്‍സ്‌പോര്‍ട്ടില്‍ യാത്ര ചെയ്യുമ്ബോള്‍ സുരക്ഷിതമാണോ എന്ന് സൂക്ഷിക്കണമെന്നും സോനം പറയുന്നു. താന്‍ കയറിയ ഊബറിലെ ഡ്രൈവര്‍ക്ക് സ്ഥിരതയുണ്ടായിരുന്നില്ലെന്നും അയാളെ നിലവിളിക്കുകയും ചീത്തപറയുകയും ചെയ്‌തെന്ന് സോനം പറയുന്നു.യാത്രയുടെ അവസാനം വരെ ഞാന്‍ വിറച്ചുകൊണ്ടാണ് ഇരുന്നത്. എങ്ങനെയാണ് ഇതിനെ മറികടന്നതെന്ന് ഓര്‍ക്കാന്‍ കഴിയുന്നില്ലെന്ന് സോനം പറയുന്നു. ഊബര്‍ കമ്ബിക്കെതിരെ അപ്പോള്‍ തന്നെ സോനം പരാതി അറിയിച്ചു. സംഭവം ട്വിറ്ററിലും സോനം പോസ്റ്റ് ചെയ്തു.

അതേസമയം, ഊബര്‍ കമ്ബനി അധികൃതര്‍ സോനം കപൂറിനോട് ക്ഷമ ചോദിക്കുകയും ആ ഡ്രൈവറിന്റെ നമ്ബരും പേരും ഷെയര്‍ ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു. ലണ്ടനില്‍ ആരും ഊബര്‍ ടാക്‌സിയുടെ സഹായം തേടരുതെന്ന് സോനത്തിന്റെ ഭര്‍ത്താവ് ആനന്ദ് പറഞ്ഞു.

Related Topics

Share this story