Times Kerala

ഹണിമൂണും യൂറിനറി ഇന്‍ഫെക്ഷനും!

 
ഹണിമൂണും യൂറിനറി ഇന്‍ഫെക്ഷനും!

ഹണിമൂണ്‍ സമയത്ത് പല സ്ത്രീകള്‍ക്കുമുണ്ടാകാറുള്ള രോഗമാണ് യൂറിനറി ഇന്‍ഫെക്ഷന്‍. ഹണിമൂണ്‍ സിസ്റ്റിറ്റിസ് എന്നൊരു പേരിലാണ് ഹണിമൂണ്‍ സമയത്തുണ്ടാകുന്ന യൂറിനറി ഇന്‍ഫെക്ഷന്‍ അറിയപ്പെടുന്നത്. ഈ സമയത്ത് ഇതു വരുന്നതിന് പ്രത്യേക കാരണവുമുണ്ട്.

ലൈംഗിക ജീവിതം ആരംഭിക്കുന്നതിന് മുന്‍പ് യോനീഭാഗത്ത് ഇളക്കം സംഭവിക്കാതെയാണ് ഇരിക്കുന്നത്. എന്നാല്‍ ലൈംഗിക ജീവിതം ആരംഭിക്കുന്നതോടെ ഈ ഭാഗത്ത് ചെറിയ മുറിവുകളും അതുവഴി അണുബാധയും ഉണ്ടാകാന്‍ സാധ്യത കൂടുതല്‍ തന്നെയാണ്.

ഇത്തരം അണുക്കള്‍ മൂത്രനാളിയിലൂടെ ശരീരത്തിനുള്ളിലേക്കു കടക്കുകയും അണുബാധയുണ്ടാക്കുകയും ചെയ്യും.

മൂത്രമൊഴിക്കുമ്പോഴുള്ള വേദനയും നീറ്റവും, അടിവയറ്റിലുണ്ടാകുന്ന വേദന, എപ്പോഴും മൂത്രമൊഴിക്കാനുള്ള തോന്നല്‍, തുള്ളിത്തുള്ളിയായി മൂത്രം പോവുക, മൂത്രത്തിന് നിറവ്യത്യാസം, ദുര്‍ഗന്ധം, പനി, നടുവേദന, ക്ഷീണം തുടങ്ങിയവയാണ് യൂറിനറി ഇന്‍ഫെക്ഷന്റെ ലക്ഷണങ്ങള്‍.

യൂറിനറി ഇന്‍ഫെക്ഷന്‍ സാധാരണയായി മൂന്നു തരത്തിലുണ്ട്. മൂത്രനാളത്തെ ബാധിക്കുന്ന അണുബാധയ്ക്ക് യൂറിത്രൈറ്റിസ്, മൂത്രസഞ്ചിയെ ബാധിക്കുന്നതിന് സിസ്റ്റൈറ്റിസ്, വൃക്കകളെ ബാധിക്കുമ്പോള്‍ പൈലൈറ്റിസ് എന്നുമാണ് പറയുക.

ഒരിക്കല്‍ യൂറിനറി ഇന്‍ഫെക്ഷന്‍ വന്നിട്ടുള്ളവര്‍ക്ക് വീണ്ടും വരാനുള്ള സാധ്യത കൂടുതലാണ്. ആദ്യം വന്നപ്പോള്‍ അണുബാധ മുഴുവനായും മാറാത്തതാണ് ഇതിന് കാരണം. യൂണിനറി ഇന്‍ഫെക്ഷന്‍ പലതരം രോഗാണുക്കള്‍ കാരണമുണ്ടാകാം. അണുബാധയ്ക്കു കഴിയ്ക്കുന്ന മരുന്ന് ചിലപ്പോള്‍ എല്ലാ രോഗാണുക്കളേയും നശിപ്പിക്കുന്നതുമായിരിക്കില്ല.

Related Topics

Share this story