Times Kerala

അയാളുടെ താല്‍പര്യങ്ങള്‍ക്കായി എന്നെ ഉപയോഗിച്ചു.!! ദുരനുഭവം വെളിപ്പെടുത്തി മീര വാസുദേവ്

 
അയാളുടെ താല്‍പര്യങ്ങള്‍ക്കായി എന്നെ ഉപയോഗിച്ചു.!! ദുരനുഭവം വെളിപ്പെടുത്തി മീര വാസുദേവ്

തന്മാത്ര എന്ന മോഹൻലാൽ ചിത്രത്തിലൂടെ മലയാള സിനിമയില്‍ എത്തി പ്രക്ഷക ശ്രദ്ധ നേടിയ നടിയാണ് മീര വാസുദേവ്. ചിത്രത്തിൽ മീര അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടും ചെയ്തു.പക്ഷെ, പിന്നീട് അത്തരം ശക്തമായ വേഷങ്ങള്‍ മീരയ്ക്ക് ലഭിച്ചില്ല. മുംബൈയിലെ പരസ്യ ലോകത്തു നിന്നും ആണ് മീര സിനിമയില്‍ എത്തുന്നത്. തന്മാത്രയ്ക്ക് ശേഷം എന്തുകൊണ്ടാണ് അത്രയും ശക്തമായ കഥാപാത്രങ്ങള്‍ തന്നെ തേടി വരാത്തത് എന്ന ചോദ്യത്തിന്മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് മീര.

‘തന്മാത്രയ്ക്ക് ശേഷം ഒരുപാട് ഓഫറുകള്‍ വന്നിരുന്നു. പക്ഷേ എന്റെ പ്രധാന പ്രശ്നം ഭാഷയായിരുന്നു. അങ്ങനെയാണ് ഒരു മാനേജറെ കണ്ടെത്തുന്നത്. അതായിരുന്നു ജീവിതത്തിലെ തെറ്റായ ചോയിസ്. അയാളുടെ വ്യക്തി താല്‍പര്യങ്ങള്‍ക്കായി എന്റെ പ്രൊഫഷന്‍ ഉപയോഗിച്ചു. അഭിനയിച്ച പല ചിത്രങ്ങളുടെയും കഥ ഞാന്‍ കേട്ടിട്ടു പോലുമില്ല. അയാളെ വിശ്വസിച്ച് ഡേറ്റ് നല്‍കിയ സിനിമകളൊക്കെ പരാജയമായിരുന്നു. മികച്ച സംവിധായകര്‍ പലരും എന്നെ അഭിനയിപ്പിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് പിന്നീടാണ് അറിഞ്ഞത്. അതെല്ലാം ഈ വ്യക്തി പല കാരണങ്ങള്‍ പറഞ്ഞ് മുടക്കി. പകരം അയാള്‍ക്ക് താല്‍പര്യമുള്ള നടിമാര്‍ക്ക് അവസരം നല്‍കി. ഞാന്‍ മുംബയില്‍ ആയിരുന്നതുകൊണ്ട് അതൈാന്നും അറിഞ്ഞതേയില്ല’- ഒരു മാഗസിന് നല്‍കിയ അഭിമുഖഖത്തിലാണ് മീര വാസുദേവ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

Related Topics

Share this story